
കൊച്ചി: താനൂര്‍ ബോട്ട ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഹൈക്കോടതി. അപകടം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ഡിവിഷന് ബെഞ്ച്, ചീഫ് ജസ്റ്റീസിന്റെ അനുമതിയോടെ സ്വമേധയ കേസെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
ബോട്ട് അപകടത്തിന്റെ മൂലകാരണമാണ് കണ്ടത്തേണ്ടത്. കുട്ടികളടക്കം 22 പേര് മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ല. ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തില്‍ ഉത്തരവാദിയെന്നും ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി ആരാഞ്ഞു.പോര്‍ട്ട് ഓഫീസര്‍ വിശദീകരണം നല്‍കണം. സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകളുണ്ട്.എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. നിയമലംഘനങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്നും കോടതി ആരാഞ്ഞു.
ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പൊലീസ് മേധാവിയും കളക്ടറും പോര്‍ട്ട് ഓഫീസറും കേസില്‍ എതിര് കക്ഷികളാകും. ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം 12 നകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിട്ടു. നിയമത്തെ ഭയപ്പെടുന്ന ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവം കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം സമാന സംഭവം ആവര്‍ത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.






