
ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന് ആരാണെന്ന് അറിയണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് നടന് ടിനി ടോം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ആളുകളാണ് ടിനി ടോമിനെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചത്.
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും ടിനിയ്ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും ഉമ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജില്‍ ഷെയര്‍ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താനാവശ്യപ്പെട്ട് എത്തിയത്. നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്സില്‍ അയക്കൂ ഞാന്‍ എക്സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞ് തരും ഇതായിരുന്നു താരം അവര്‍ക്ക് മറുപടിയായി കമന്റ് ചെയ്തത്.
മലയാളസിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ലഹരിയോടുളള ഭയം മൂലം അത് വേണ്ടാന്നുവെച്ചെന്നുമായിരുന്നു ടിനി പറഞ്ഞത്. കേരള പോലീസിന്റെ യോദ്ധാവ് എന്ന ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കുടിയാണ് ടിനി ടോം.
ലഹരിക്ക് അടിമയായ ഒരു നടനെ ഇടയ്ക്ക് കണ്ടിരുന്നു അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കഒന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല് അടുത്തത് എല്ല് പൊടിയും അതുകൊണ്ട് കലയാകണം നമുക്ക് ലഹരി എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.
താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാന്‍ ടിനിയ്ക്ക് ഭയമാണെങ്കില്‍ സ്കൂളിലേക്കും വിടാന്‍ കഴിയില്ലെന്നായിരുന്നു സംവിധായകന് രഞ്ജന്‍ പ്രമോദ് പ്രതികരിച്ചത്. സംവിധായകനും നടനുമായ ജോയ് മാത്യുവും ,ധ്യാന്‍ ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ കേരളത്തില്‍ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ തെളിവാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകം എന്നാണ് ഉമ തോമസ് എംഎല്‍എ പ്രതികരിച്ചത്. തനിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അറിയാമായയിരുന്നിട്ടും ടിനി ടോം ഇക്കാര്യം വെളിപ്പെടുത്തിയത് സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.






