
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുളള ഏപ്രില്‍ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സര്‍ക്കാര്‍ പണമനുവദിച്ചു. 30 കോടി യാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതില്‍ യൂണിയനുകള്‍ സമരത്തിലാണ്. ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും സമവായത്തിലെത്തിയിരുന്നില്ല.
അഞ്ചാം തീയതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്കാന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നൽകണമെന്ന നിലപാടിലാണ് തൊഴിലാളികൾ. ഇതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നിൽ സമരം തുടരുമെന്ന് സിഐടിയുവും ഐഎൻടിയുസിയും അറിയിച്ചിരിക്കുകയാണ്.






