
പതിനായിരം അടി ഉയരത്തില്‍ നിന്നുള്ള സ്കൈഡൈവിങ്ങിനിടെ മേക്ക്അപ് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ പാം സിറ്റിയില്‍ നിന്നുള്ള ഫ്ലോറിഡ മക്കെന്ന നൈപ്പ് എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവെച്ചത്. സ്കൈഡൈവിങ്ങിനിടെ മുഖത്ത് മോയ്ചറൈസര്‍ പുരട്ടുകയാണ് യുവതി. 10000 അടി ഉയരത്തിലായിരുന്നു യുവതിയുടെ ഈ സാഹസം.
'എന്താണ് നിങ്ങളുടെ ചര്‍മസംരക്ഷണത്തിന്റെ ദിനചര്യ? 10000 അടി ഉയരത്തിലായാലും അത് ചെയ്യണം. ഈ ബ്രാന്‍ഡ് അതിനു നല്ലതാണ്. നിങ്ങളുടെ ദിനചര്യ നിങ്ങള്‍ തുടരൂ. അത് നിങ്ങളുടെ ചര്‍മത്തിനു സ്വാഭാവികമായ തിളക്കം നല്‍കും.' - എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവയ്ക്കുന്നത്.
ഇത്തരം സാഹസികതയെ ഇഷ്ടപ്പെടുന്നയാളാണ് യുവതി. സ്കൈഡൈവിങ്ങിന്റെ പല വിഡിയോകളും യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേരാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ആരാണ് ക്യാമറ ഉപയോഗിച്ചതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് നിരവധി പേര് കമന്റ് ചെയ്തിരുന്നു.






