
കര്‍ണാടക തിരഞ്ഞെടുപ്പ് പിന്നാലെ പ്രതികരണവുമായി നടന് രാജേഷ് ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. ഇലട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേട് സൂചിപ്പിച്ചാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇലട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടായേക്കാം എന്ന ആശങ്കയാണ് താരം പങ്കുവെയ്ക്കുന്നത്. ജനാധിപത്യമെ അഹങ്കരിക്കാന്‍ വരട്ടെ. 2024ലേക്ക് ന്യായികരിക്കാന്‍ ബിജെപി ഒരു മുഴം നീട്ടി എറിഞ്ഞതാണ് കര്‍ണ്ണാടക എന്നാണ് രാജേഷ് പറഞ്ഞത്.
'EVM മെഷീനിന്റെ സത്യസന്തത....? നെഗളിക്കാന്‍ വരട്ട് ജനാധിപത്യമെ .....ഇത് 2024 ലേക്ക് ന്യായികരിക്കാന്‍ അവര്‍ ഒരു മുഴം നീട്ടി എറിഞ്ഞു. അത്രേയുള്ളു കര്‍ണ്ണാടക' എന്നാണ് താരം ഫേസ്ബുക്കില്‍ പോസ്ററ് ചെയ്തിരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും കുറ്റം പറയും. ഇതിലൂടെ എങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു കര്‍ണാടകയിലെ വിജയം മുന്‍നിര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.






