ബംഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് ഇന്ന് ജന്മദിനം. ബംഗലൂരുവിലെ വസതിക്കു പുറത്ത് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടിക്ക് അത്യൂജ്വല വിജയം സമ്മാനിച്ച ഡി.കെയ്ക്ക് ആശംസകളുമായി എത്തിയത്. പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഡി.കെയെ പ്രവര്‍ത്തകര്‍ പൂമാലകളും പൂച്ചെണ്ടുകളും നല്‍കിയാണ് സ്വീകരിച്ചത്. ഇന്നലെ നടന്ന എംഎല്‍എമാരുടെ യോഗത്തിലും ആഘോഷം സംഘടിപ്പിച്ചിരുന്നു.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. സിദ്ധരാമയ്യയോടും ഡി.കെ ശിവകുമാറിനോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡി.കെ വ്യക്തമാക്കി. ഇന്ന് എന്റെ പിറന്നാള്‍ ആണ്. നിരവധി പ്രവര്‍ത്തകരാണ് തനിക്ക് ആശംസ നേരാന്‍ എത്തുന്നത്. സഹോദരന് തനിക്കു വേണ്ടി ഒരു പൂജ നടത്തുന്നു. അതില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ ഡല്‍ഹിയില്‍ എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബംഗലൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ നിശ്ചയിക്കാത്തതില്‍ ഡി.കെയ്ക്ക് നീരസമുണ്ടെന്നാണ് സൂചന. തന്റെ നീരസം ഹൈക്കമാന്‍ഡില്‍ പ്രകടിപ്പിക്കുന്നതാണ് ഈ വിട്ടുനില്‍ക്കല്‍. ഇന്നലെ ലിംഗായത്ത മഠാധിപതിയെ കണ്ട് ഡി.കെ പിന്തുണ തേടിയിരുന്നു. 135 എംഎല്‍എമാരില്‍ 35 പേര് ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്. തനിക്ക് ഒരു അവസരം നല്‍കണമെന്നു ഡി.കെ ഹൈക്കമാന്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകള്‍ എംഎല്‍എമാരെ വ്യക്തിപരമായി കണ്ട് പിന്തുണ ആരാഞ്ഞിരുന്നു. സിദ്ധരാമയ്യയ്ക്ക് ആണ് ഭൂരിപക്ഷം ലഭിച്ചതെന്ന് സൂചനയുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ഡി.കെയ്ക്ക് തുടര്‍ന്നും നല്‍കാനാണ് സാധ്യത.
തന്റെ അമര്‍ഷം ഡി.കെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡ് തനിക്ക് എന്തു പിറന്നാള്‍ സമ്മാനം നല്കി. തങ്ങള്‍ ഒരു വരി പ്രമേയം എഐസിസി നിരീക്ഷകര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ട്. അത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






