
എറണാകുളം : ലൈഫ് മിഷന് കോഴ ഇടപാട് കേസിലെ വിചാരണ നടപടികള്‍ക്ക് കലൂരിലെ പി.എം.എല്‍.എ കോടതിയില്‍ തുടക്കമായി. ഒന്നാം പ്രതി എം ശിവശങ്കര്‍, ഏഴാം പ്രതി സന്തോഷ് ഈപ്പന് എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. മറ്റ് പ്രതികള്‍ അവധി അപേക്ഷ നല്കിയതിനാല് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടിയിലേക്ക് കടന്നില്ല.
കേസ് ജൂണ്‍ 23 ന് ആണ് ഇനി വീണ്ടും പരിഗണിക്കുക. നാലാം പ്രതി ഈജിപ്ഷ്യന്‍ പൗരന് ഖാലിതിന് സമന്‍സ് നല്കാന് കഴിഞ്ഞിട്ടില്ല. ലൈഫ് മിഷന് വടാക്കേഞ്ചരി ഫാളറ്റ് നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ നാലരക്കോടി യൂണിടാക് കമ്പനി കമ്മീഷന് നല്‍കിയെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ കണ്ടെത്തിയത് . ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ മുന്‍സിപ്പില്‍ സെക്രട്ടറി എം ശിവ ശങ്കര്‍ ആണ് ഒന്നാം പ്രതി .
സ്വപ്ന സുരേഷ് രണ്ടാംപ്രതിയും യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഏഴാം പ്രതി. ഈ കേസില്‍ ഇഡി എം ശിവ ശങ്കറിനെയും , സന്തോഷ് ഈപ്പനെയും അറസ്റ്റ് ചെയ്തിട്ടുളളത്.






