
സിപിഎം കാരനായിരുന്ന തന്നെ കോണ്‍ഗ്രസില്‍ ചേര്‍ത്തത് രമേശ് ചെന്നിത്തലയാണെന്നും ഇലക്ഷനില്‍ നിന്നും ജയിച്ച് എംഎല്‍എ ആയതുകൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി തനിക്കും വരുമായിരുന്നെന്നും ആ സന്ദര്‍ഭത്തില്‍ മറ്റൊരു വഴിയുമില്ലായിരുന്നെന്നും പറഞ്ഞു.
കര്‍ണാടകാ തെരഞ്ഞെടുപ്പ്ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി വിടുന്നെന്ന തരത്തിലുള്ള പ്രചരണത്തിന് ഫേസ്ബുക്കിലൂടെ നല്കിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്. സഖാക്കളുടെയും കോണ്‍ഗ്രസുകാരുടെയും ലക്ഷ്യം തന്നെ അപമാനിക്കുക എന്നതാണെന്നും തന്റെ സിരകളില്‍ ഒഴുകുന്നത് ദേശീയ മുസ്ളീമിന്റെ ചോരയാണെന്നും അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് MP ആയിരിക്കുമ്പോള്‍ മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയംകൊണ്ടായിരുന്നു എന്നും മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണെന്നും പറയുന്നു. ഒരു ഇസ്ലാമിക രാജ്യമായ UAE (ദുബായിൽ) നിന്നായിരുന്നു ആ പ്രസ്താവന നടത്തയതെന്നും എന്നിട്ടും കോണ്‍ഗ്രസിലാണ് ചേര്‍ന്നതെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക്പോസ്റ്റ്
കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !
🤣 ഇവൻമാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്......................
മക്കളെ നിങ്ങള്‍ക്ക് ആള് തെറ്റിപ്പോയി... ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ.................
എടോ ട്രോളർമാരെ ഞാൻ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.
നിങ്ങളറിയോ ? ! ഞാൻ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്.
മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ UAE (ദുബായിൽ) നിന്നായിരുന്നു ആ പ്രസ്ഥാവന ... (2008 ൽ).
അന്ന് ഞാൻ കമ്മ്യൂണിസ്റ്റ് MP യായിരുന്നു.... എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!
#CPIM എന്നെ പടിയടച്ച് പുറത്താക്കി.. BJP യിൽ ചേരുന്നതിന് പകരം എന്തേ കോൺഗ്രസ്സിൽ ചേർന്നത് ! ?എന്ന് നിങ്ങള്‍ പലരും ചോദിക്കുന്നുണ്ടാവും... അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്.... അദ്ദേഹം എന്റെ പാർലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയിൽ സ്നേഹബുദ്ധിയാൽ ഒരു കാര്യം പറഞ്ഞു അല്ലെങ്കിൽ ഉപദേശിച്ചു....
ഒറ്റയ്ക്ക് നിന്നാൽ Cpm നിന്നെ തീർത്തു കളയും. നമ്മളെ കൂടെ നിന്നാൽ ജീവൻ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദർഭത്തിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോൺഗ്രസിൽ ചേർന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനിൽ #MLA ആയി... Police Protection കിട്ടി.അത് കൊണ്ട്മാത്രം ചുമലിന് മുകളിൽ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു ...
#BJP യിൽ ചേർന്ന യുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ് ഞാൻ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. " എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ "എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവർ ആ കുട്ടത്തിലായിരുന്നില്ല. .
ആ ചോരയാണെടൊ ഈ സിരസകളിൽ ഒഴുകുന്നത്.... ദേശീയ മുസ്ലിംമിന്റെ ചോര ...






