
കൊച്ചി: ഉപഭോക്താവിന് നല്കിയ പാചകവാതകത്തിന്റെ തൂക്കം കുറഞ്ഞതിന് ഓയില്‍ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരം നിര്‍ദേശിച്ച് ഉപഭോക്തൃ കോടതി. തൃക്കാക്കര സ്വദേശിയാണ് സിലിണ്ടറിന്റെ തൂക്കത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. രേഖപ്പെടുത്തിയ അളവില്‍ പാചകവാതകം ഇല്ലായിരുന്നെന്നായിരുന്നു പരാതി.
തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പും വിദഗ്ദ്ധസംഘത്തിന്റെ തെളിവെടുപ്പും റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി പിഴ വിധിച്ചത്. തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി. കുര്യന് എന്നയാളാണ് സിലിണ്ടറിലെ തൂക്കക്കുറവിന് ഉപഭോക്തൃകോടതിയെ സമീപിച്ചത്. തുടര്‍ന്ന് അദ്ധ്യക്ഷന്‍ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ സമിതി നഷ്ടപരിഹാരം നല്കാന് ഉത്തരവ് ഇടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി നടത്തിയ മിന്നല്‍ പരിശോധനയിലും സിലിണ്ടറുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്ന. അളവില്‍ കുറവ് എല്‍.പി.ജി. നല്കി ചൂഷണം നടന്നിട്ടുണ്ടാകാമെന്ന നിരീക്ഷണം നടത്തിയാണ് കോടതി നഷ്പരിഹാരത്തിന് ഉത്തരവിട്ടത്. ഐ. ഒ.സി. നല്കിയ എല്‍.പി.ജി. സിലിന്‍ഡറില്‍ ഗ്യാസിന്റെ അളവ് കുറവായി കണ്ടെത്തിയത്.






