
കൊച്ചി: ഇസ്ളാമിക യുവതിക്ക് കിഡ്നി ദാനം ചെയ്ത് ക്രിസ്തീയ പുരോഹിതന്റെ കാരുണ്യം. വയനാട് ചീങ്കേരി സെന്റമേരിസ് യാക്കോബ സിറിയന്‍ പള്ളി പുരോഹിതന് ഷിബു കുറ്റിപറിച്ചേല്‍ ആണ് നല്ല ഇടയനായത്. തൃശൂര്‍ ചാവക്കാട് സ്വദേശിയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ 29 കാരി കെയ്റുന്നിസയ്ക്കാണ് ഇദ്ദേഹം കിഡ്നിയില്‍ ഒന്ന് ദാനം ചെയ്തത്.
വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ പുരോഹിതന്റെ കിഡ്നി യുവതിക്ക് വെച്ചു പിടിപ്പിച്ചു. ഫാ. ഡേവിഡ് ചിറമേലിന്റെ കിഡ്നി ഫെഡറേഷനില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നുമാണ് കെയ്റുന്നീസയെ തെരഞ്ഞെടുത്തത്. കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് നാലു വര്‍ഷമായി പല തവണ കെയ്റുന്നീസ ഡയാലിസിസിന് വിധേയമായിരുന്നു. കെയ്റുന്നീസയുടെ 56 കാരി മാതാവ് ഷെരീഫ കിഡ്നി ദാനം ചെയ്യാന്‍ നേരത്തേ രംഗത്ത് വന്നിരുന്നെങ്കിലും അത് യോജിച്ചില്ല.
പിന്നീടാണ് പുരോഹിതന്റെ രക്തഗ്രൂപ്പുമായി ചേരുന്നുണ്ടെന്ന് കണ്ടെത്തിയത്. കിഡ്നി ദാനത്തിന്റെ കാര്യത്തില്‍ ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേലിന്റെ പാത പിന്തുടരുകയായിരുന്നു ഷിബു. നേരത്തേ അദ്ദേഹവം കിഡ്നികളില്‍ ഒന്ന് ദാനം ചെയ്തിരുന്നു. ദാതാവും സ്വീകര്‍ത്താവും ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഷിബു കുറ്റിപറിച്ചേലിനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും നാലു ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ കെയ്റുന്നീസയെ ഐസിയുവില്‍ തന്നെ കിടത്തിയിരിക്കുകയാണ്. അഞ്ച് ദിവസത്തിന് ശേഷമോ പുറത്തിറക്കൂ. പിന്നീട് ഏതാനും പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായി മാറിയിരിക്കുന്ന ഷിബു കുറ്റിപറിച്ചേല്‍ മുമ്പ് ഇതിനായി പണം കണ്ടെത്താന്‍ അനേകം പുസ്തകങ്ങളാണ് എഴുതി വില്‍പ്പന നടത്തിയിട്ടുള്ളത്.






