
ആഴമുള്ള കിണറിനുള്ളില്‍ കുടുങ്ങി ജന്മ ശത്രുക്കളായ മൂര്‍ഖനും കുറുനരിയും. ജുന്നാര്‍ താലൂക്കിലെ രജൂരി ഗ്രാമത്തിലാണ് സംഭവം. 25 അടി ആഴമുള്ള കിണറിനുള്ളില്‍ മൂര്‍ഖനും കുറുനരിയും കിടക്കുന്നത് ഗ്രാമവാസികളാണ് കണ്ടെത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. സ്വയമേ പുറത്തുവരാന്‍ കഴിയാത്ത നിലയില്‍ ഇവ കുടുങ്ങിക്കിടക്കുതയാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
നീണ്ട രണ്ടുമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് പാമ്പിനെയും കുറുനരിയെയും പുറത്തെത്തിക്കാനായത്. കുറുനരിക്ക് പുറത്ത് കടക്കാനായി വല കിണറ്റിലേക്ക് ഇറക്കി കൊടുക്കുകയായിരുന്നു. അതേസമയം രക്ഷാ ദൗത്യം സംഘത്തിലെ പാമ്പുപിടുത്ത വിദഗ്ധരില്‍ ഒരാള്‍ കിണറിനുള്ളില്‍ ഇറങ്ങിച്ചെന്നാണ് അഞ്ചടി നീളമുള്ള മുര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയില്‍ ഇരു മൃഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിതോടെ ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിടുകയും ചെയ്തു.
അങ്ങയേറ്റം ശത്രുതയോടെ പെരുമാറുന്ന രണ്ട് മൃഗങ്ങളും പരസ്പരം തമ്മിലടിക്കാതെ കിടക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.






