
പാലാ/ ഈരാറ്റുപേട്ട: ഇന്നലെ ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റില്‍ കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍, പൂവരണി വള്ളോംക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടം. മരങ്ങള്‍ കടപുഴകി. െവെദ്യുതി തൂണുകള്‍ നിലംപതിച്ചു. പല സ്ഥലങ്ങളിലും ഗതാഗത തടസം നേരിട്ടു. പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചു.
പൂവരണി മറ്റമുണ്ടയില്‍ എം ജെ എബ്രഹാമിന്റെയും പുല്ലാട്ട് തോമസിന്റെയും നിരവധി ജാതിമരങ്ങള്‍ കടപുഴകിവീണു. പ്രദേശത്ത് തേക്ക്, അഞ്ഞിലി, റബര്‍ മരങ്ങളും നിലംപതിച്ചു. കോട്ടയ്ക്കകത്ത് സജിലാല്‍, ശശി കൂറ്റടത്ത്, രാജു മൊളോപ്പറമ്പില്‍, ജോബിന് കാഞ്ഞമല, ശശി നെടുംകൊമ്പില്‍ എന്നിവരുടെ കൃഷികള്‍ നശിച്ചു. ചേര്‍പ്പുങ്കല്‍,കുമ്മണ്ണൂര്‍ പ്രദേശത്തും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുമ്മണ്ണൂരില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. തിരക്കേറിയ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ െഹെവേയ്ക്ക് മുകളിലൂടെ പറന്ന മേല്‍ക്കൂര മറുവശത്ത് റോഡരികില്‍ പതിക്കുകയായിരുന്നു. ഇതുവഴി വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ അപകടമുണ്ടാകാതെ രക്ഷപ്പെട്ടു.
ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. കാറ്റില്‍ മരം വീണ് നാലു പേര്‍ക്ക് പരിക്കേറ്റു, ആറ് വീടുകള്‍ക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഇന്നലെ രണ്ടരയോടെയാണ് കനത്തമഴയും കാറ്റും ഉണ്ടായത്.
മുട്ടം കവലക്ക് സമീപത്തെ തേക്ക് മരം കടപുഴകി വീണ് ഒട്ടോറിക്ഷാ ഡ്രൈവര്‍ പത്താഴപാടി പുത്തന്‍വീട്ടില്‍ ഹാറൂണ്‍ ( 19) യാത്രകാരന് കാരയ്ക്കാട് മുഹമ്മദ് ഇസ്മായിലിനും (68) പരിക്കേറ്റു. ഒട്ടോറിക്ഷാ പൂര്‍ണമായും തകര്‍ന്നു. വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ തോട്ടുമുക്ക് വെള്ളുപ്പറമ്പില്‍ ഹുെബെന് (39), ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ തെക്കേക്കര കല്ലോലില്‍ ഷാമോന് ഷാജഹാന് (31) എന്നിവര്‍ക്കും പരിക്കേറ്റു. മുന്ന് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലപ്പുലം പഞ്ചായത്തിലെ പനക്കപ്പാലത് റോഡ് െസെഡിലെ മരം വീണ് പാണ്ടിയാംമാക്കല്‍ ഗോപിയുടെ പെട്ടിക്കട തകര്‍ന്നു. അപകട സമയത്തും ഗോപിയും ഭാര്യയും കടയിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു.
കൊണ്ടൂരില്‍ പുതിയകുന്നേല്‍പറമ്പില്‍ ഓമന, കുഴിവിളപുത്തന്‍വീട്ടില്‍ മായ രാജേന്ദ്രന് എന്നിവരുടെ വീടിന് മുകളില്‍ മരം വീണ്് നാശനഷ്ടമുണ്ടായി. ആരാറ്റുപേട്ട നടക്കലില്‍ കാറ്റില്‍ മരം വീണ് നെടുവേലില്‍ സത്താര്‍, പാറയില്‍ റഫീഖ്, ഷെരിഫ്, പരീത് എന്നിവരുടെ വീടുകള്‍ക്കും, മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് പരിസരത്ത് മരം ഒടിഞ്ഞുവീണ് നിര്‍ത്തിയിട്ടിരുന്ന കാറിന് നാശനഷ്ടം ഉണ്ടായി. വിവിധ ഇടങ്ങളില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
അരുവിത്തറ കോളേജ് പടി, ആറാം െമെയില്, പനക്കപ്പാലം, കീഴമ്പാറ, ജീലാനിപ്പടി എന്നിവിടങ്ങളിലാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. െവെദ്യുതി തൂണുകള്‍ ഒടിഞ്ഞ ഈരാറ്റുപേട്ടയിലെ പ്രദേശങ്ങളിലും െവെദ്യുതി ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു.
പല പ്രദേശങ്ങിലും െവെദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു. പാലാ ടൗണിലും െവെദ്യുതി മുടങ്ങി. നെല്ലിയാനി െബെ പാസില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം സുഗമമാക്കി.
വള്ളിച്ചിറ മണലേല്‍ പാലത്തിന് സമീപത്തും പൂവരണി ചരളഭാഗത്തും വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു.ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിക്ക് സമീപത്തും കൊട്ടാരമറ്റം ഭാഗത്തും റോഡില്‍ മരം വീണു. നെല്ലിയാനി, കണ്ണാടിയുറുമ്പ്, പന്ത്രണ്ടാം െമെല്‍, അമ്പാറ, ഈരാറ്റുപേട്ട, തലപ്പലം ഭാഗങ്ങളിലും നാശമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം വിശിയടിച്ച കനത്ത കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളില്‍ വലിയ നാശമുണ്ടായി.മരങ്ങള്‍ കടപുഴകി,െവെദ്യുത െലെനുകള്‍ പൊട്ടിവീണു, െവെദ്യുതി മുടങ്ങി, പലയിടത്തും ഗതാഗതം നിലച്ചു. ഈരാറ്റുപേട്ട, തലപ്പലം, അമ്പാറ, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍ ഭാഗങ്ങളില്‍ കനത്ത നാശമുണ്ടയി. റോഡില്‍ മരം വീണ് പലയിടത്തും ഗതാഗത തടസ്സ ണ്ടായി. വാഹനങ്ങള്‍ വഴിമാറ്റിവിട്ടു.അഗ്നിശമന സേനാവിഭാഗവും നാട്ടുകാരും രംഗത്തിറങ്ങിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഈരാറ്റുപേട്ടയില്‍ കാറ്റില്‍ പല സ്ഥലത്തും വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഈരാറ്റുപേട്ട വില്ലേജ് ഓഫീസറുടെ കാറിനു മുകളില്‍ മരം വീണ് കാറിന് നാശമുണ്ടായി. വില്ലേജ് ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണു നാശമുണ്ടായത്.






