
തിരുവനന്തപുരം : രണ്ടാം വാര്‍ഷിക ആഘോഷ വേളയില്‍ മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയില്‍ നിന്നും സോണ്ടയെ മാറ്റി സര്‍ക്കാര്‍. കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറി യെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ പാലിച്ചില്ലെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. കരാറില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോണ്ഡയ്ക്ക നോട്ടീസ് നല്കി. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിന് ശേഷം സോണ്ഡേക്ക നല്കിയ കരാര്‍ പുന പരിശോധിക്കുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജൈവമാലിന്യ സംസ്കരണ കരാറില്‍ നിന്നും സോണ്‍ഡയെ ആവശ്യമനുസരിച്ച് സംസ്ഥാന സര്‍ക്കാറിന് കോര്പ്പറേഷന് കത്തയക്കുകയും ചെയ്തിരുന്നു.
കോര്‍പ്പറേഷന്റെ ആവശ്യം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്പ്പറേഷന് നിയമോപദേശം തേടുകയായിരുന്നു. തുടര്‍ന്ന് സോണ്ഡക്ക് കത്തയ്ക്കുകയും പത്ത് ദിവസത്തിനകം കരാര്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. സോണ്‍ഡ നല്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിനു ശേഷം ചേരുന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും .ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യ നീക്കം തടസപ്പെട്ട കൊച്ചി നഗരസഭക്ക് സമീപമുള്ള തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന സർക്കാരിന് മുന്നിലെ പ്രതിസന്ധി.






