മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിനുകളില്‍ ദിനവും നൂറ് കണക്കിന് യാത്രക്കാരാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം ഇടയില്‍ ഇപ്പോര്‍ താരമായിരിക്കുന്നത് മറ്റൊരു യാത്രക്കാരനാണ്. ആളൊരു നായയാണ്. എന്നും രാവിലെ ബോറിവാലിയിലേക്ക് നിന്ന് അന്ധേരിവരെ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഈ നായ തിരിച്ച് അന്ധേരിയില്‍ നിന്ന് ബോറിവാലിയിലേക്ക് അതേ ലോക്കല്‍ ട്രെയിനില്‍ മടങ്ങും.
ട്രെയിനിലെ ഒരു യാത്രക്കാരനാണ് നായയുടെ യാത്ര ചെയ്യുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ബോറിവാലിയില്‍ നിന്ന് നായ ട്രെയിനില്‍ കയറുന്നത് മുതലുളള ദൃശ്യങ്ങളാണുള്ളത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ കയറാനായി വാതിലിനടുത്തേക്ക് വരുന്ന നായ അവിടെ മൂത്രം ഒഴിച്ച് തന്റെ അധികാര പരിധി സ്ഥാപിക്കുന്നു. പിന്നെ യാതൊരു ദേഷ്യവും കൂടാതെ എല്ലാ യാത്രക്കാരും കയറി കഴിഞ്ഞതിന് ശേഷം ട്രെയിനിന് അകത്ത് കയറുന്നു. തുടര്‍ന്ന് വാതിലിനോട് ചേര്‍ന്ന് പുറത്തെ കാഴചകള്‍ കണ്ട് അല്‍പ്പനേരം നില്ക്കുന്നു. ട്രെയിന്‍ പതിയെ സ്റ്റേഷന് വിട്ടതോടെ വാതിലിനോട് ചേര്‍ന്ന് തന്നെ പുറം കാഴ്ചകള്‍ കാണത്തക്ക രീതിയില്‍ അവന് നിലത്ത് കിടക്കുന്നു. പിന്നെ കാഴ്ചകള്‍ കണ്ടങ്ങനെ ശാന്തമായ യാത്ര.
എന്നാല്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ എല്ലാം ട്രെയിനില്‍ കയറുന്നവര്‍ക്കോ ഇറങ്ങുന്നവര്ക്കോ അവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. ഒടുവില്‍ ട്രെയിന്‍ അന്ധേരി സ്റ്റേഷന് എത്തിയപ്പോള്‍ അവന് എഴുന്നേറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നായയുടെ ബുദ്ധിശക്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Comments