തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം പദവിക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. ബിഷപ്പ് സാംസ്കാരിക കേരളത്തിന് തന്നെ അപമാനമെന്ന് എന്‍ അരുണ്‍ അഭിപ്രായപ്പെട്ടു. എല്ലാകാര്യങ്ങളെക്കുറിച്ചും എല്ലാ വ്യക്തികള്‍ക്കും അറിവുണ്ടാകണമെന്നില്ല. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. ജനങ്ങള്‍ക്ക് നല്ലവഴി കാണിക്കേണ്ടവര്‍ ഇങ്ങനെ വിവരക്കേട് പറയരുതെന്നും എന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജന ദിനാഘോഷ വേദിയില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നു അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വമെന്ന് പറഞ്ഞ ബിഷപ്പാണ് രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്.
നേരെത്തെ കേരളത്തില്‍ റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് എംപിയില്ലെന്ന പ്രശ്നം മാറ്റിത്തരാമെന്ന ബിഷപ്പിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.

Comments