
കഴിഞ്ഞ പിഎച്ച്ഡി തിസീസുകള്‍ ചവിറ്റു കൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് വലിയ ചര്‍ച്ച ആയി. കാനഡയിലെ എഡ്മണ്ടനിലുള്ള ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രബന്ധങ്ങള്‍ ചവറ്റുകൊട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
@Jeffs_behaviour എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് caffienated_pigeon ഇങ്ങനെ എഴുതി.' ഇന്ന് രാത്രി എന്റെ ലക്ചര്‍ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോള്‍, കാര്യകാരണ സഹിതം ബന്ധിപ്പിച്ച് അവതരിപ്പിച്ച, എല്ലാ ബൈന്റിംഗും കഴിഞ്ഞ പിഎച്ച്ഡി പ്രബന്ധങ്ങള്‍ @UAIberta വിദ്യാഭ്യാസ കേന്ദ്രത്തിന് പുറകിലെ കുപ്പത്തൊട്ടിയില്‍ കിടക്കുന്നത് കണ്ടു.
ഇവ റീസൈക്കിള്‍ ചെയ്യപ്പെടുക പോലുമില്ല, നേരെ മാലിന്യനിക്ഷേപത്തിലേക്കാകും പോകുക. ഇത് ഒരു ആധുനിക വിദ്യാഭ്യാസത്തിന്റെ അവസ്ഥയെ വിചിത്രമായി സംഗ്രഹിക്കുന്നതായി തോന്നാതിരിക്കാനാവില്ല.'
കഴിഞ്ഞ ദിവസം സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷനായ ചിന്താ ജെറാമിന്റെ പിഎച്ച്ഡി തിസീസുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങളെ തുടര്‍ന്ന് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചവിറ്റു കുട്ടയില്‍ നിന്ന് പിഎച്ച്ഡി പ്രബന്ധങ്ങള്‍ ലഭിച്ചത്.






