പുതിയ മദ്യനയം മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍. ഐടി പാര്‍ക്കുകളിലെ മദ്യശാല വ്യവസ്ഥകള്‍ ഉടന്‍ പ്രതീക്ഷിയ്ക്കാമെന്നാണ് പുതിയ മദ്യനയത്തില്‍ പറയുന്നത്. ഐടി പാര്‍ക്കുകളില്‍ കഴിഞ്ഞ വര്‍ഷമാണ് മദ്യശാലകള്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് കാര്യമായ വ്യക്തത ഇല്ലാത്തതിനാല്‍ മദ്യശാലകള്‍ തുടങ്ങിയിരുന്നില്ല. മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണി നേരത്തെ മദ്യനയത്തിന് അംഗീകാരം നല്‍കിയിരുന്നു.
കൂടാതെ പബ്ബുകളിലെ ഫീസിനെ സംബന്ധിച്ച കാര്യങ്ങളും തീരുമാനിയ്ക്കും. ഡ്രൈ ഡേ ഒഴിവാക്കേണ്ട എന്നാണ് തീരുമാനം. സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും മദ്യ നയത്തില്‍ നിര്‍ദേശമുണ്ട്. അതേസമയം, ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ മദ്യ നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ലൈസന്‍സ് ഫീസില്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ വര്‍ധനയ്ക്കാണ് സാധ്യത.

Comments