
മെറ്റയ്ക്ക് വന്‍ തുക പിഴ വിധിച്ച് അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ (ഡിപിസി). 130 കോടി ഡോളറാണ് പിഴ.
യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തിയ ഏറ്റവും വലിയ തുകയാണിത്.
മെറ്റ 2018 ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഡിപിസി വിശദമാക്കുന്നത്. ഫെയ്സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ ഇപ്പോഴത്തെ നടപടി.എന്നാല്‍ വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ പറഞ്ഞു.
പിഴ അനാവശ്യവും നീതീകരിക്കാനാവാത്തതുമാണെന്നും കോടതി വഴി ശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ അറിയിച്ചു. മുന്‍പ് യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് യൂറോപ്പില്‍ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണി മെറ്റ നേരത്തെ ഉയര്‍ത്തിയിരുന്നു. അതിര്‍ത്തി കടന്നുള്ള വിവര കൈമാറ്റം സാധ്യമാവാതെ വന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരു പോലെ ലഭ്യമാക്കുന്ന സേവനങ്ങളില്‍ പലതും നല്കാന് സാധിക്കാതെ വരുമെന്നും അത് ഭീഷണികള്‍ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂവെന്നും മെറ്റ ചൂണ്ടിക്കാണിക്കുന്നു.






