ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച 2000 ന്റെ നോട്ട് നിരോധനം സമ്മിശ്ര പ്രതികരണത്തിന് കാരണമായിട്ടുണ്ട്. പ്രഖ്യാപനത്തോടെ നോട്ട് മാറിയെടുക്കാനും കൈമാറ്റം ചെയ്യാനും അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ആള്ക്കാര് നെട്ടോട്ടമോടുകയാണ്. നിരോധനം വന്നതോടെ കൈമാറ്റത്തിന് സമയം നീട്ടി നല്‍കിയിട്ടും പലയിടത്തും നോട്ട് സ്വീകരിക്കാന്‍ ആള്ക്കാര് മടി കാട്ടുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പെട്രോളടിച്ചശേഷം 2000 രൂപ കൊടുത്തതിന് സ്കൂട്ടറില്‍ നിന്നും പമ്പ് ജീവനക്കാരന് പെട്രോള്‍ തിരിച്ച് ഊറ്റുന്നതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. പെട്രോള്‍ അടിച്ച ശേഷം 2000 ന്റെ നോട്ട് നീട്ടിയപ്പോള്‍ പമ്പ് ജീവനക്കാരന് സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നു മാത്രമല്ല അടിച്ച പെട്രോള്‍ തിരിച്ച് ഊറ്റിയെടുക്കുകയും ചെയ്തു. 400 രൂപയ്ക്കാണ് സ്കൂട്ടര്‍ യാത്രക്കാരന് പെട്രോള്‍ അടിച്ചത്. തുടര്‍ന്ന് നല്‍കിയത് 2000 ന്റെ നോട്ടും. എന്നാല്‍ സ്വീകരിക്കാന്‍ പമ്പുടമ തയ്യാറായില്ല. പകരം ജീവനക്കാരന് ഒരു പ്ലാസ്റ്റിക് ട്യൂബുമായി എത്തി അടിച്ച പെട്രോള്‍ തിരിച്ചെടുക്കുകയും ചെയ്തു.
2016 ല്‍ പുറത്തിറക്കിയ 2000 ന്റെ നോട്ട് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. നോട്ട് അസാധുവാക്കലിന് സമാനമായ പെട്ടെന്നുള്ള പ്രഖ്യാപനം വലിയ തിരക്കിനും കാരണമായി. കറന്‍സി മാറ്റിയെടുക്കാന്‍ ബാങ്കുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പെട്രോള്‍ പമ്പുകളിലേക്കും ഒഴുകുമ്പോള്‍ ബിസിനസ്സുകളില്‍ പലതും നോട്ട് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. 2023 സെപ്തംബര്‍ 30 വരെ നോട്ട് വിനിമയം ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.

Comments