കുന്ദമംഗലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ഉപദ്രവിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട്- മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിലാണ് സംഭവം. യാത്രക്കാരിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതി.
ആദ്യം എതിര്‍ത്ത യുവതി, ഡ്രൈവര്‍ പിന്നീടും അതിക്രമം തുടര്‍ന്നതോടെ കുന്ദമംഗലം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ബഹളം വയ്ക്കുകയായിരുന്നു.
എന്നാല്‍ യുവതി ബോണറ്റില്‍ വന്നിരുന്നത് പാടില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യമെന്നാണ് ഇബ്രാഹിന്റെ വിശദീകരണം.
കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിന് കൈമാറി കണ്ടക്ടര്‍ മാതൃകയായത് അടുത്തിടെയാണ്.






