ഭക്ഷണസാധനങ്ങളോട് അഡിക്ഷന് തോന്നുന്നത് സ്വഭാവികമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷമാണെന്നാണ് ചൊല്ല്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇഷ്ടമുള്ള ഒരു ഭക്ഷണ സാധനം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തില്‍ വേനല്‍ക്കാലമായപ്പോഴേക്കും ഭൂരിഭാഗം ആളുകളുടെയും ഇഷ്ട വിഭവമായി മാറിയ സാധനമാണ് സംഭാരം.
പണ്ടൊക്കെ നാടന്‍ രീതിയില്‍ കലത്തിലും കുപ്പികളിലുമെല്ലാം വച്ചാണ് കടകളില്‍ സംഭാരം വിറ്റിരുന്നതെങ്കില്‍ ഇന്ന് സംഭാരം ഒരു ബ്രാന്‍ഡഡ് ഉല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒരു യുവാവിന് ഇപ്പോള്‍ സംഭാരത്തിനോട് കടുത്ത അഡിക്ഷന് ആയിരിക്കുകയാണ്. ഈ അഡിക്ഷന് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവാവ് തന്നെയാണ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ കാര്യം പങ്കുവച്ചത്. അപൂര്‍വ് തനേജ എന്ന യുവാവാണ് തനിക്ക് അമൂലിന്റെ ' മസ്തി സ്പൈസ്ഡ് ബട്ടര്മില്ക്കി' നോട് അഡിക്ഷന് വന്നുപോയിരിക്കുന്നു എന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. എങ്ങനെയാണ് ഈ അഡിക്ഷന് മറികടക്കണ്ടത് എന്നാണ് തനൂജ് ചോദിക്കുന്നത്.
എന്നാല്‍ ഇത്തരം ഉത്പന്നങ്ങളോട് 'അഡിക്ഷന്' ഉണ്ടായാല്‍ അത് മറികടക്കാന്‍ പ്രയാസമാണെന്ന് തന്നെയാണ് ട്വീറ്റിനോട് പ്രതികരിച്ച മിക്കവരും പറയുന്നത്. അതിനാല്‍ 'അഡിക്ഷന്' ഉണ്ടാകുമെന്ന് തോന്നുന്നപക്ഷം അതത് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു.അതുപോലെ തന്നെ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ആരോഗ്യത്തിന് ദോഷകരമായിരിക്കുമെന്നതിനാല് കഴിയുന്നതും അവ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാന്‍ ശ്രമിക്കണമെന്ന് മറ്റു ചിലര്‍ ഉപദേശിക്കുകയും ചെയ്തു.

Comments