
രണ്ടായിരത്തിന്റെ നോട്ടുകള്‍ നിര്‍ത്തുന്നു എന്ന വാര്‍ത്ത എല്ലാവരും തന്നെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ പലരുടേയും വിചാരം നോട്ട് നിരോധന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ തന്നെ നോട്ട് അസാധു ആകുമെന്നാണ്. പലരും പേടിച്ച് പിറ്റേ ദിവസം തന്നെ ബാങ്കുകളില്‍ പോയി കയ്യിലുള്ള നോട്ട് മാറി. അടുത്തിടെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍ നിരവധിക്കണക്കിന് രണ്ടായിരത്തിന്റെ നോട്ടുകള്‍ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയില്‍ 2000 -ത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. രണ്ടായിരത്തിന്റെ നോട്ടുകള്‍ എടുക്കാന്‍ കടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ട്. അങ്ങനെ ഒരു കടക്കാരനെ കുറിച്ച് പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്
യുവതി സാധനം വാങ്ങാന്‍ കടയില്‍ പോയി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം കടക്കാരന് രണ്ടായിരത്തിന്റെ നോട്ട് കൊടുത്തു. എന്നാല്‍, ഇത് വാങ്ങാന്‍ കടക്കാരന് തയാറായില്ല. ഇത് കേട്ട യുവതി സെപ്തംബര്‍ 30 വരെ നോട്ട് എടുക്കുമല്ലോ എന്ന കാര്യത്തില്‍ ഒരു മുഴു നീള പ്രസംഗം തന്നെ നടത്തി. എന്നാല്‍,കടക്കാരന് നോട്ട് എടുക്കാത്തതിന്റെ കാരണം പറഞ്ഞതാണ് എല്ലാവരെയും ചിരിപ്പിച്ചത്. വേറൊന്നുമല്ല, യുവതി കൊടുത്ത രണ്ടായിരത്തിന്റെ നോട്ട് 'കീറിയതായിരുന്നു'.
നിരോധിച്ചാലും ഇല്ലെങ്കിലും ആരും കീറിപ്പോയ നോട്ട് കടയില്‍ എടുക്കില്ലല്ലോ എന്ന് കടക്കാരനും വിട്ടു കൊടുത്തില്ല. പണി പാളിയെന്നു മനസിലാക്കിയ യുവതി ജിപിഐ വഴി പണമടച്ച് സ്ഥലം വിട്ടു. തന്റെ ബെസ്റ്റിയെ നോക്കൂ എന്ന് പറഞ്ഞ് @deefordaddy എന്ന യൂസറാണ് സംഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് അധികം വൈകാതെ തന്നെ വൈറലായി.
ladies and gentlemen, meet my bestie😭😭😭 pic.twitter.com/TBUmVy6LSL
— dee (@deefordaddy) May 25, 2023






