
കേരളത്തിലെ ആദ്യ ട്രാന്‍സ് അഭിഭാഷകയ്ക്ക് അഭിനന്ദനവുമായി മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തിലെ പൊയ്ക്കുതിര. വിഐപി വാളക്കുണ്ടിന്റെ പൊയ്ക്കുതിരയിലാണ് 'പത്മ ലക്ഷ്മിക്ക് അഭിനന്ദനം' എന്ന് എഴുതിയിരിക്കുന്നത്.
'ആദ്യത്തെ ആളാവുക എന്നത് എപ്പോഴും കഠിനമാണ്. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. എല്ലാം അതിജീവിച്ച കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍' എന്നാണ് ബോര്‍ഡില്‍ എഴുതിയ വാചകങ്ങള്‍.
'മലപ്പുറം മുന്നിയൂരിലെ കളിയാട്ട മഹോത്സവം പൂര്‍ണമായും കീഴാളരുടെ ആഘോഷമാണ്. ഇത് വിഐപി വാളക്കുണ്ടിന്റെ പൊയ്ക്കുതിരയാണ്. ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയെ അഭിവാദ്യം ചെയ്യുകയാണിവര്‍. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കേ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ പ്രാധാന്യം മനസിലാകൂ...'- എന്നു കുറിച്ചു കൊണ്ട് ശീതള്‍ ശ്യാമിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇൗ കാര്യം എല്ലാവരും അറിഞ്ഞത്.






