വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്ക്കുന്ന താരമാണ് അസിന് തോട്ടുങ്കല്‍. സിനിമയില്‍ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും സോഷ്യല്‍ മീഡിയ വഴി താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകള്‍ ആസ്വദിച്ചിരുന്ന് ഐസ്ക്രീം കഴിക്കുന്ന ചിത്രമാണ് അസിന് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തത്.
പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. 2017 ഒക്ടോബറിലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഹൗസ്ഫുള് ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലു അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും അസിന് ആരാധകരുടെ കാര്യത്തില്‍ ഒരു കുറവുമില്ല. സംവിധായകന് സത്യന് അന്തിക്കാടിന്റെ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. തുടര്‍ന്ന് മറുഭാഷാ ചിത്രങ്ങളില്‍ താരം തരംഗമായി മാറി. ഗജനിയാണ് അസിന്റെ കരിയറില്‍ വഴിത്തിരിവായത്.

Comments