
കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിലേക്ക് മരം വീണു. ഇരിട്ടി തന്തോടാണ് ശക്തമായ കാറ്റിലും മഴയിലും മരം വീണത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ് വാഹനത്തിന്റെ ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
അതിനിടെ, കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളത്തില്‍ സുനില്‍ വിജയന്, യാത്രക്കാരി വണ്ടന്‍പതാല്‍ അറത്തില്‍ ഷെറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.






