
കല്യാണ ദിവസം ഓടിപ്പോയ വധുവിന് വേണ്ടി വിവാഹവേദിയില്‍ വിവാഹവസ്ത്രവും ധരിച്ച് വരന് കാത്തിരുന്നത് 13 ദിവസം. അവസാനം വധു തിരികെ വന്ന് വിവാഹം നടന്ന ശേഷമാണ് വരന് തിരികെ പോകാന്‍ തയാറായത്.
വരന് രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ നിന്നുള്ള ശ്രാവണ്‍ കുമാറാണ്. മനീഷയാണ് വധു. വിവാഹദിവസം രാവിലെ ബാത്ത്റൂമില്‍ പോകണം എന്നും പറഞ്ഞ് പോയതാണ് മനീഷ തിരികെ വന്നില്ല. എന്നാല്‍ മനീഷയ്ക്ക് വേണ്ടി ഇയാള്‍ കാത്തിരുന്നത് 13 ദിവസമാണ്.
ശ്രാവണ്‍ കുമാര്‍ മെയ് മൂന്നിന് രാവിലെ മനീഷയുടെ വീട്ടില്‍ വിവാഹ ചടങ്ങുകള്‍ക്കായി എത്തിയപ്പോഴാണ് സംഭവം. വിവാഹത്തിന്റ എല്ലാ ചടങ്ങുകളും പൂര്‍ത്തിയായ ശേഷം അഗ്നിക്ക് വലം വയ്ക്കുന്ന ചടങ്ങ് നടത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മനീഷ സുഖമില്ല എന്ന് വീട്ടുകാരോട് പറഞ്ഞു. തനിയ്ക്ക് വയറുവേദനയ്ക്കുന്നു, ഛര്ദിയ്ക്കാനും തോന്നുന്നു എന്ന് പറഞ്ഞ് വധുവായ മനീഷ വീടിന് സമീപത്തെ ടാങ്കിന് സമീപത്തേക്ക് പോവുകയും ചെയ്തു.
എന്നാല്‍ കുറേ നേരമായിട്ടും മനീഷ തിരികെ വന്നില്ല. അതിനു പിന്നാലെ ബന്ധുക്കള്‍ അവളെ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് തന്റെ കസിനുമായി മനീഷ പ്രണയത്തിലായിരുന്നു എന്നും അയാള്‍ക്കൊപ്പം പോയതാണെന്നും മനസിലായത്. വരനായ ശ്രാവണിനോട് ഈ കാര്യത്തെ കുറിച്ച് പറഞ്ഞു. എന്നാല്‍ വിവരമറിഞ്ഞിട്ടും അയാള്‍ അവിടെ നിന്നും പോകാന്‍ തയാറായില്ല. മനീഷ തിരിച്ച് വന്ന ണ്ശഷമേ താന്‍ ഇവിടെ നിന്നും എഴുനേല്‍ക്കു എന്നു പറഞ്ഞു അയാള്‍ കതിര് മണ്ഢപത്തില്‍ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ മനീഷയെ കണ്ടെത്തി തിരികെ കൊണ്ടുവരാന്‍ 13 ദിവസം എടുത്തു. അതുവരെ വരന് തന്റെ വിവാഹ വസ്ത്രം പോലും അഴിക്കാന്‍ തയാറാകാതെ അവിടെ ഇരിയ്ക്കുകയായിരുന്നു. അങ്ങനെ മെയ് 15 -ന് മനീഷയെ കണ്ടെത്തി. മനീഷയെ തിരികെ വന്ന ശേഷം എല്ലാ ചടങ്ങുകള്‍ പ്രകാരം ശ്രാവണ്‍ കുമാര്‍ മനീഷയെ തന്നെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് അയാള്‍ അവിടെ നിന്നും തിരികെ പോകാന്‍ കൂട്ടാക്കിയത്.






