
കോഴിക്കോട്: കേരളത്തില്‍ രാഷ്ട്രീയ നോമിനികളായി സര്‍വകാലശാല വിസിമാരില്‍ ചിലര്‍ വരുന്നുവെന്ന് വിഎം സുധീരന് ആരോപിച്ചു. സര്‍വകലാശാലകളില്‍ കേന്ദ്രം കാവിവത്കരണം നടത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത്ചുവപ്പുവത്കരണം നടത്തുകയാണ്.
വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് വികലമായ ധാരണ ഉണ്ടാക്കാന്‍ മാത്രമാണ് എസ്എഫ്ഐക്ക് കഴിഞ്ഞതെന്നും വിഎം സുധീരന് വിമര്‍ശിച്ചു.
കോഴിക്കോട് കെഎസ്യുവിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്എഫ്ഐ നടത്തിയ നികൃഷ്ടമായ ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട കോളജിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് തന്നെ നാണക്കേടായി എസ്എഫ്ഐ ആള്‍മാറാട്ടം . കാട്ടാക്കട കോളേജിലെ സംഭവം മൂടി വെയ്ക്കാൻ മാത്രമാണ് സ സംഘടനയും സർക്കാരും ശ്രമിച്ചത്. അപ്പോഴയും വിദ്യാർഥികൾക്ക് ഒപ്പം നിന്നത് കെഎസ്യു മാത്രമാണ്.
കെഎസ്യു സംഘടന സംവിധാനം പഴയ രീതിയിലേക്ക് തിരിച്ച് പോകണം. മുകളിൽ നിന്ന് ഒരു ഇടപെടലും ഉണ്ടാകാരുത്. സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനം ആയി നിലനിർത്തണം. നേതൃത്വത്തെ വിദ്യാർത്ഥികൾ തന്നെ തെരഞ്ഞടുക്കുന്ന രീതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലഹരിയുടെ ഏറ്റവും വലിയ വിൽപനക്കാർ സർക്കാർ തന്നെയാണ്. എല്ലായിടത്തും മദ്യം എത്തിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിന് എതിരെ കോടതിയും നിലപാട് എടുക്കുന്നില്ല. താൻ നൽകിയ റിട്ട് ഹർജിയിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഭരണ കർത്താക്കൾ തെറ്റ് ചെയ്യുമ്പോൾ ഇടപെടേണ്ടത് ജുഡീഷ്യറിയാണെന്നും അദ്ദേഹം പറഞ്ഞു.






