
ഒരു വെള്ളിമൂങ്ങയുടെ മുട്ടകള്‍ മോഷ്ടിക്കാനായി കൂട്ടില്‍ കയറിയ പ്രാപ്പിടിയന്‍ ഇനത്തില്‍പ്പെട്ട പക്ഷിയെ കൊത്തിയോടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂങ്ങകളുടെ കൂട്ടിനകത്ത് വച്ച ക്യാമറയിലാണ് ഈ പോരാട്ട ദൃശ്യങ്ങള്‍ പതിഞ്ഞത്.
മുട്ടകള്‍ക്ക് കൂട്ടിരിക്കുന്ന രണ്ട് വെള്ളിമൂങ്ങകളെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് അതിലൊരു മൂങ്ങ പുറത്ത് നിന്നും എന്തോ ആക്രമണം പ്രതീക്ഷിച്ച് പെട്ടെന്ന് കൂടിന്റെ വാതിലിലേക്ക് നോക്കുകയും ഈ സമയം ഒരു പക്ഷി ഇവരുടെ കൂട്ടിലേക്ക് പറന്ന് കയറുകയുമാണ് ചെയ്യുന്നത്. പിന്നാലെ ഇരുവരും തമ്മില്‍ പിടിവലി നടക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മൂങ്ങ, അക്രമിയുടെ ഇരുകാലുകളും തന്റെ കാല്കൊണ്ട് പിടിച്ച് വയ്ക്കുകയാണ്. ശേഷം അനങ്ങാന്‍ കഴിയാതെ പക്ഷി ഏതാനും നിമിഷം നിശബ്ദനാകുകയും പിന്നീട്, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂങ്ങയുടെ പിടിയില്‍ നിന്ന് ഈ പക്ഷിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്.
ഈ പക്ഷിനിരീക്ഷണ വീഡിയോ റെഡ്ഡിറ്റിലാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട ആളുകള്‍ പക്ഷികളുടെ യുദ്ധത്തില്‍ അതിശയപ്പെട്ടു. 'ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു' എന്ന ഭാവം ഒരു പക്ഷിയുടെ മുഖത്ത് ഇത്ര വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത് മുമ്പ് കണ്ടിട്ടില്ലെന്നും മൂങ്ങകള്‍ തങ്ങളുടെ മുട്ടകളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നെന്നും പലരും കുറിച്ചു്






