
ന്യൂഡല്‍ഹി : രാജ്യത്ത് രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ. തടവ് ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണം. കര്‍ശന വ്യവസ്ഥകളോടെയേ നിയമം നടപ്പിലാക്കാവൂ എന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമ കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
രാജ്യദ്രോഹക്കുറ്റത്തില്‍ സാധ്യത പരിശോധിച്ച സുപ്രീം കോടതി കഴിഞ്ഞവര്‍ഷം മെയില്‍ നിയമം നടപ്പാക്കുന്നത് താല്കാലികമായി മരവിപ്പിച്ചിരുന്നു. നിലവിലുളള കേസുകളിലെ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. നിയമം നിലനിര്ത്തേണ്ടുതണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും കുറഞ്ഞ ശിക്ഷ നിലവിൽ മൂന്ന് വർഷമാണ്. ഇത് ഏഴ് വർഷമാക്കണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിർത്തണം. പിഴ ശിക്ഷയും വേണമെന്നും ശുപാർശയുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടൂള്ളൂ. നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം വേണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
മറ്റു രാജ്യങ്ങൾ നിയമം റദ്ദാക്കിയത് കൊണ്ട് ഇന്ത്യയിൽ നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതാണും കമ്മീഷൻ വ്യക്തമാക്കുന്നു. ചില മാറ്റങ്ങളോടെ നിയമം നിലനിര്‍ത്തണമെന്നാണ് 22 ആം നിയമ കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.






