
2023 മെയ് മാസത്തില്‍ 35,000-ലധികം ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റഴിച്ച് ഓല ഇലക്ട്രിക്. ഓലയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. സെഗ്മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ഓല കൈയ്യടക്കി വെച്ചിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും വിപണിയില്‍ മുമ്പന്മാര് ഓല തന്നെയായിരുന്നു. ഓരോ മാസം കഴിയും തോറും വില്‍പ്പന ഗണ്യമായി ഉയരുന്നതായും രാജ്യത്തെ ഇവി വിപ്ലവത്തിന് ഓലയാണ് സ്ഥിരമായി നേതൃത്വം നല്‍കുന്നതെന്നും കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതി പ്രകാരമുള്ള സബ്സിഡിയാണ് ഈ മാസം വെട്ടിക്കുറച്ചത്. ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായാണ് കുറച്ചത്. സബ്സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തു.
ഓല രാജ്യത്ത് S1 ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണിയിലാണ് ഇപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. S1, S1 'പ്രാ, S1 എയര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാങ്ങാം. ഇതില്‍ എന്‍ട്രി ലെവല്‍ ഇവിയായ S1 എയറിന്റെ ഡെലിവറി അടുത്ത മാസം മാത്രമേ ആരംഭിക്കുകയുള്ളൂ. എന്‍ട്രി ലെവല്‍ മോഡലായ ഓല S1 എയര്‍ 2kWh, 3kWh, 4kWh ബാറ്ററി പായ്ക്കുകളുമായാണ് എത്തുന്നത്. 84999, 99999, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ വില വരുന്നത്. ഇവയുടെ വിലയില്‍ മാറ്റമില്ല. മിഡ്-സ്പെക്ക് S1 സ്കൂട്ടറിന് 2kWh ബാറ്ററിയും 3kWh യൂണിറ്റുമുള്ള രണ്ട് വേരിയന്റുകളാണുള്ളത്.
ചെറിയ ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടില്ല. 2kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 ഇലക്ട്രിക് സ്കൂട്ടറിന് 99,999 രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 ഇലക്ട്രിക് സ്കൂട്ടറിന് നേരത്തെ 1.15 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ വില 15,000 രൂപ കൂടി 1.30 ലക്ഷമായി. ഓലയുടെ ടോപ് സ്പെക് ഇലക്ട്രിക് സ്കൂട്ടറായ S1 പ്രോക്കും 15,000 രൂപയാണ് കൂടിയത്. 1.40 ലക്ഷം രൂപയാണിപ്പോള്‍ ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് മുടക്കേണ്ടത്. സബ്സിഡികള്‍ ഗണ്യമായി കുറഞ്ഞുവെങ്കിലും അതിന്റെ ആഘാതം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് കമ്പനി പറയുന്നത്.






