
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ തിരക്ക്ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ തിരക്ക്. കഴിഞ്ഞദിവസം രാത്രിയില്‍ 500 യൂണിറ്റ് രക്തം ശേഖരിച്ചതായും നിലവില്‍ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അദ്ദേഹം രക്തം ദാനം ചെയ്ത സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.
''രക്തം ദാനം ചെയ്യാന്‍ ആളുകള്‍ സ്വമേധയാ വരുന്നു. എനിക്ക് പല സ്ഥലങ്ങളില്‍ നിന്നും അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നു, അത് ഒരു നല്ല സൂചനയാണ്. അപകടമുണ്ടായത് മുതല്‍ ഇതുവരെ, പ്രദേശവാസികള്‍ ഞങ്ങളുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ധാരാളം സഹായം നല്‍കുന്നുണ്ട്,'' പ്രദീപ് ജെന മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ കൂടുതല്‍പേര്‍ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളില്‍ എത്തുന്നുണ്ട്. പോലീസുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. നിരവധി ആശുപത്രികളില്‍ ഇവര്‍ രക്തം ദാനം ചെയ്യുന്നുണ്ട്.






