
വിചിത്ര വാദങ്ങളുമായി പലരും രംഗത്തെത്താറുണ്ട്. അത്തരമൊരു വാദവുമായി വന്നിരിയ്ക്കുകയാണ് ഒരു ശാസ്ത്രജ്ഞന്. 93 ദിവസം വെള്ളത്തിനടിയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് തന്റെ പത്തു വയസ് കുറഞ്ഞെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞന് രംഗത്ത്. ഇത്തരത്തില്‍ ഒരു വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത് സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയിലെ പ്രൊഫസറായ ജോസഫ് ഡിറ്റൂരി ആണ്.
ഇദ്ദേഹം പ്രത്യേകം തയ്യാറാക്കിയ 100 ചതുരശ്ര അടിയുള്ള പോഡിനുള്ളിലാണ് വെള്ളത്തിനടിയില്‍ കഴിഞ്ഞിരുന്നത്. ഇദ്ദേഹം വെള്ളത്തിനടിയില്‍ ജീവിച്ചത് അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് മനുഷ്യശരീരത്തില്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിന് വേണ്ടിയാണ്. പഠനത്തിന്റെ ഭാഗമായാണ് വെള്ളത്തിനടിയില്‍ ജീവിച്ചതെങ്കിലും ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി വെള്ളത്തില്‍ കഴിഞ്ഞതിനുള്ള ലോക റെക്കോര്‍ഡും ഇപ്പോള്‍ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഗവേഷണത്തിന്റെ അടുത്ത ഘട്ടമായി നൂറു ദിവസം തികച്ച് വെള്ളത്തിനടിയില്‍ കഴിയാനാണ് ഇപ്പോള്‍ ഇദ്ദേഹം പദ്ധതിയിടുന്നത്.
ഡിഎന്‍എ സീക്വന്‍സായ ടെലോമിയറുകള്‍ മനുഷ്യന് പ്രായമാകുമ്പോള്‍ കുറയുമെന്ന് അഭിപ്രായമുണ്ട്. ഗവേഷണം ആരംഭിച്ച സമയത്തേക്കാള്‍ ജോസഫിന് 10 മടങ്ങ് കൂടുതല്‍ സ്റ്റെം സെല്ലുകള്‍ ഇപ്പോള്‍ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വെള്ളത്തില്‍ മുങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന അളവുകളേക്കാള്‍ 20 ശതമാനം കൂടിയതായി കണ്ടെത്തി. കൂടാതെ അദ്ദേഹത്തിന്റെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല വള്ളത്തിനടിയിലായിരുന്നപ്പോള് ജോസഫ് അഞ്ച് ദിവസത്തിലൊരിക്കല്‍ ഒരു മണിക്കൂര്‍ വര്‍ക്ക്ഔട്ട് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.






