
ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന് അബ്ദുള്ളയും സൗദി സ്വദേശിയും ആര്ക്കിടെക്റ്ററുമായ റാജ്വ അല്‍ സെയ്ഫും വിവാഹിതരായി. വ്യാഴാഴ്ച്ച ആയിരുന്നു വിവാഹം. ആഡംബരപൂര്‍ണമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ പലഭാഗങ്ങളിലും വിവാഹം കാണുന്നതിനായി കൂറ്റന്‍ സ്റ്റേജുകളും ഒരുക്കിയിരുന്നു.
ഇരുവരുടെയും വിവാഹം നടന്നത് രാജകീയ വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സഹ്റാന്‍ പാലസില്‍ വച്ചായിരുന്നു. ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മെഹന്ദി ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഘോഷയാത്രയിലൂടെയാണ് വധുവരന്മാരെ കെട്ടാരത്തില്‍ എത്തിച്ചത്. യുഎസ് പ്രഥമവനിത ജില് ബൈഡന്, ബ്രിട്ടന് രാജകുമാരന് വില്യം, വെയ്ല്‍സ് രാജകുമാരി കെയ്റ്റ് മിഡില്ടണ് എന്നിവരുള്‍പ്പെടെ ഉള്‍പ്പെടെ 140ഓളം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
വിവാഹത്തിനുശേഷം അല്‍ ഹുസൈനിയ പാലസില്‍ വച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. 1700ഓളം പേര് വിവാഹവിരുന്നില്‍ പങ്കെടുത്തു. റിയാദില്‍ ആണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.അമാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സൗജന്യമായി സംഗീത പരിപാടിയും ഒരുക്കിയിരുന്നു.
വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ലുക്കിലാണ് ഇരുപത്തിയൊമ്പതുകാരിയായ റാജ്വ വിവാഹ വേദിയില്‍ എത്തിയത്. മിലിട്ടറി യൂണിഫോമിലാണ് ഇരുപത്തിയെട്ടുകാരനായ ഹുസൈന് അബ്ദുള്ള എത്തിയത്. ജോര്ജ്ടൗണ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്ത ഹുസെയ്ന്‍ മിലിട്ടറിയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വധുവായ റാജ്വ ജനിച്ചത് സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തിലാണ്. സൗദി രാജാവ് സല്‍മാന്റെ ബന്ധുവാണ് റാജ്വയുടെ മാതാവ്. ആര്‍ക്കിടെക്ചറില്‍ ബിരുദമുള്ള റാജ്വ ലോസ് ആഞ്ചല്‍സിലാണ് ജോലി ചെയ്തിരുന്നത്.






