
മെക്സിക്കോ: പല കേസുകളിലും വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയിലാകുന്ന വര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ 15 വര്‍ഷം മുന്‍പ് നടത്തിയ ഴകാലപാതകം പോലീസിനോട് ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് മെക്സിക്കോ സ്വദേശിയായ ടോണി പെരാള്‍ട്ട. ആ രഹസ്യം തന്നെ ഇല്ലാതാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്താന്‍ ടോണി തയ്യാറായത്.
2008 ഡിസംബറിലാണ് ടോണിയുടെ വീട്ടുടമയായ വില്യം ബില്‍ ബ്ലോഗറ്റിനെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ബ്ലോഗറ്റിനെ കണ്ടെത്താനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ബ്ലോഗറ്റിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം മൃതദേഹത്തിനൊപ്പം കുഴിച്ചിട്ടുവെന്നും ടോണി പറയുന്നു.
ഒരു സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ടോണി റോസ്വെല് പോലീസിനോട് തുറന്നുപറയുന്ന വീഡിയോ പുറത്തുവന്നു. കേസിന്റെ വിശദാംശം വെളിപ്പെടുത്തുമ്പോള്‍ അയാള്‍ കരയുന്നത് കാണാം.
2009 ജനുവരി മൂന്നിനാണ് ബ്ലോഗറ്റിനെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. പത്തു ദിവസത്തിലേറെയായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കുടുംബം പോലീസിനെ സമീപിച്ചത്. ബ്ലോഗറ്റിന് ഒരു വാടകക്കാരനുമായി പ്രശ്നമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഒരു ഡിക്ടറ്റീവ് ടോണി പെരള്ട്ടയെ ചോദ്യം ചെയ്തിരുന്നുവെങ്കിലൂം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
എന്നാല്‍, ഈ വിവരങ്ങള്‍ ആരോടെങ്കിലുമൊക്കെ പറയാതെ തനിക്ക ജീവിക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് കുറ്റസമ്മതം നടത്തുന്നതെന്ന് ടോണി പറയുന്നു. മദ്യപിച്ച ശേഷമാണ് പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തിയത്. അദ്ദേഹം വലിയ മനുഷ്യനായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഒരിക്കലും പാടില്ലാത്തതാണ് ചെയ്തത്. അദ്ദേഹം മാന്യമായാണ് പെരുമാറിയിരുന്നത്. എന്നാല്‍ ഒരു കാരണവുമില്ലാതെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നും ടോണി പറയുന്നു.
ടോണി കാണിച്ചുകൊടുത്ത സ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ നിരവധി അസ്ഥികളും തലയോട്ടിയും കണ്ടെത്തി.






