
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി മെഴുക് പ്രതിമ അനാഛാദനം ചെയ്തു. മരുതുംകുഴിയിലെ കോടിയേരി വീട്ടില്‍ മെഴുകുപ്രതിമ അനാഛാദനം ചെയ്തത്. ശില്പി സുനില്‍ കണ്ടല്ലൂര്‍ ആറ് മാസമെടുത്ത് നിർമ്മിച്ച പ്രതിമയാണ് അനാഛാദനം ചെയ്തത്. അതേ നോട്ടവും, അതേ ചിരിയും ഒരിക്കൽ കൂടെ കണ്ടപ്പോൾ കണ്ണീരടക്കിപിടിക്കാൻ ഭാര്യ വിനോദിനിക്കും കുടുംബത്തിനും സാധിച്ചില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയ നേതാവിന്റെ വേർപ്പാട്. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരുന്നു നിര്‍മാണത്തിന്റെ ഓരോ ഘട്ടവുമെന്ന് ശില്പി സുനില്‍ പറഞ്ഞു. കോടിയേരി ഉപയോഗിച്ചിരുന്ന ഷർട്ടും മുണ്ടും ഷൂസും തന്നെയാണ് പ്രതിമയിൽ അണിച്ചിരിക്കുന്നത്.
പ്രതിമാനിർമാണത്തിന് ചെലവ് മൂന്നരലക്ഷം രൂപ. തിരുവനന്തപുരം സുനില്‍ വാക്സ് മ്യൂസിയത്തിലായിരിക്കും പ്രതിമ കാണാന്‍ അവസരമുണ്ടാകുക.






