
കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും ഉപയോഗം അമിതമായി വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ മവണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് വിദഗ്ധര്‍ നാളുകളായി ഓര്‍മപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ തങ്ങളുടെ തിരക്കുകളില്‍ മുഴുകിയിരിക്കുന്ന മാതാപിതാക്കള്‍ കുട്ടികളെ അടക്കി ഇരുത്താന്‍ ഫോണുകള്‍ നല്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്.എന്നാല്‍ ഇവ വലിയ പ്രത്യാഘാതങ്ങളും നഷ്ടങ്ങളുമാണ് വരുത്തിവയക്കുന്നത.്
ഇത്തരത്തില്‍ കുട്ടികളുടെ ഗെയിം കളിമൂലം മാതാപിതാക്കള്‍ക്ക് പണം നഷ്ടമായ നിരവവധി സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ 13 വയസ്സുള്ള ഒരു പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്നും 4,49,500 യുവാന്‍ (ഏതാണ്ട് 52 ലക്ഷത്തോളം രൂപ) കളിക്ക് വേണ്ടി ചെലവഴിച്ചത്.
പെണ്‍കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമായയിരുന്നു എന്ന് കുട്ടിയുടെ അധ്യാപിക ആണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ക്ലാസിലിരിക്കുമ്പോള്‍ പോലും മൊബൈലിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതിനാല്‍ അധ്യാപിക കുട്ടിയെ ശ്രദ്ധിച്ചു. കുട്ടി ഓണ്‍ലൈനില്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് അവര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് തന്റെ സംശയം പറഞ്ഞു. പിന്നാലെ കുട്ടിയുടെ അമ്മ അവരുടെ ബാങ്ക് ബാലന്‍സ് നോക്കിയപ്പോഴാണ് നാലര ലക്ഷത്തോളം യുവാന്‍ തന്റെ അക്കൗണ്ടില്‍ നിന്നും പോയത് ശ്രദ്ധയില്‍പ്പെട്ടത്. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് വളരെ കുറച്ച് യുവാന്‍ മാത്രം.
തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ്സ് പരിശോധിച്ചപ്പോള്‍ പണം മൊത്തം പോയത് ഒരു ഓണ്‍ലൈന്‍ പേ ടു പ്ലേ ഗെയിം അക്കൗണ്ടിലേക്ക്. ഒടുവില്‍ ഈ ഗെയിമുകള്‍ കളിക്കുന്നത് തന്റെ മകള്‍ തന്നെയാണെന്ന് അമ്മ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്ക് ഫോണ്‍ നല്കുന്ന മാതാപിതാക്കള്‍ക്ക് ഒരു പാഠമാണ് ഈ അമ്മയുടെ ദുരവസ്ഥ. ഇനിയെങ്കിലും മാതാപിതാക്കള്‍ കുട്ടികളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത്.






