പ്ലംബിംഗ് ജോലിയിലൂടെ കോടികള്‍ സമ്പാദിക്കുന്ന ഒരു മനുഷ്യനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടം നേടികൊണ്ടിരിക്കുന്നത്. യുകെയില്‍ കെന്‍സിംഗ്ടണില്‍ പ്ലംബറായി ജോലി ചെയ്യുന്ന സ്റ്റീഫന്‍ ഫ്രൈ എന്ന വ്യക്തിയാണ് വര്‍ഷംതോറും കോടികള്‍ സമ്പാദിക്കുന്നത്. പ്ലംബര്‍ ജോലിയിലൂടെ പ്രതിവര്‍ഷം 2,10,000 പൗണ്ട് (ഏകദേശം 2.15 കോടി രൂപ) ആണ് ഇയാള്‍ സമ്പാദിക്കുന്നത്.
പ്രാദേശിക തൊഴില്‍ കേന്ദ്രത്തില്‍ നിന്ന് പ്ലംബിംഗില്‍ അപ്രന്റീസ്ഷിപ്പ് നേടിയതോടെയാണ് ഫ്രൈയുടെ ഔദ്ധ്യോഗിക യാത്ര ആരംഭിച്ചത്.തന്റെ ഇരുപതാം വയസില്‍ അദ്ദേഹം സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുകയും പിന്നീട്, പത്ത് വര്‍ഷം മുമ്പ് പിംലിക്കോ പ്ലംബേഴ്സില് ജോലിക്ക് ചേരുകയും ചെയ്തു. ഇന്ന് കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളില്‍ ഒരാളായി സ്റ്റീഫന്‍ ഫ്രൈ മാറിയിരിക്കുകയാണ്. പിംലിക്കോ പ്ലംബര്സിലെ പകുതി ജീവനക്കാരും പ്രതിവര്‍ഷം 1,00,000 പൗണ്ടില്‍ കൂടുതല്‍ സമ്പാദിക്കുന്നവരാണ്. പിംലിക്കോയില് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന പ്ലംബര്മാരില് ഒരാളാണ് താനെങ്കിലും, തന്റെ ജോലി ഭാരം കൂടുതലാണെന്നും പലപ്പോഴും ജോലി ഭാരം കാരണം തനിക്ക് കാര്യമായ ക്ഷീണം അനുഭവപ്പെടാറുണ്ടെന്നും ആണ് ഫ്രൈ പറയുന്നത്. മിക്കപ്പോഴും പൈപ്പ് ലീക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പ്ലംബിംഗ് ജോലിക്ക് വൈദഗ്ദ്യമുള്ളവരെ ലഭ്യമല്ലാത്തതാണ് ഈ തോഴില് മേഖലയിലെ ഉയര്‍ന്ന വരുമാനത്തിന് കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ബിരുദ ധാരണം പോലും ആവശ്യമില്ലാത്ത പ്ലംബിംഗ് ജോലിക്കാണ് മറ്റ് ജോലികളെക്കാള്‍ വരുമാനം കൂടുതല്‍.

Comments