
ന്യുഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണത്തിന് സിബിഐ എത്തി. ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ സിബിഐ സംഘം ഒഡീഷ പോലീസില്‍ നിന്ന് അന്വേഷണ ഏറ്റെടുത്തു. വെള്ളിയാഴ്ചയാണ് മൂന്നു ട്രെയിനുകള്‍ അപകടത്തില്‍പെട്ടത്.
അവഗണന കൊണ്ട് മരണങ്ങള് വരുത്തിവച്ചു, ജീവന് ഭീഷണിയുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അട്ടിമറി അടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ഷാലിമര്‍-ചെന്നൈ സെന്‍ട്രല്‍ കൊറൊമാണ്ഡല്‍ എക്സ്പ്രസ്, ബംഗലൂരു- ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ഒരു ചരക്ക് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്.
സിഗ്നലിലെ പിഴവാണ് അപകട കാരണമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. കൂട്ടിയിടി നടന്നിട്ടില്ലെന്നും പറയുന്നു. എന്നാല്‍ കൊറോമാണ്ഡല്‍ ചരക്കു വണ്ടിയില്‍ ഇടിച്ചുകയറിയെന്നാണ് വിലയിരുത്തല്‍.






