
കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശന്. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ശുഭകേശന് വികസിപ്പിച്ചെടുത്തത്. 14 മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് പുതിയ ഇനം വെള്ളരിയുടെ കണ്ടുപിടുത്തം. 700 മുതല്‍ 750 ഗ്രാം വരെ തൂക്കമുണ്ട് ഈ വെള്ളരിയ്ക്ക്. കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജന് എന്നിവര്‍ ചേര്‍ന്നായിരുന്നു പുതിയ വെള്ളരിയുടെ വിളവെടുപ്പ് നടത്തിയത്.
കൃഷി മന്ത്രിയാണ് ശുഭ കേശന്റെയും, ഭാര്യ ലതികയുടെയും മകള്‍ ശ്രുതിലയയുടേയും പേരുകള്‍ ചേര്‍ത്ത് പുതിയ വെള്ളരിക്ക് ' ശുഭല ' എന്ന പേര് നല്‍കിയത്്. 1995 ലായിരുന്നു കാര്‍ഷിക പരീക്ഷണങ്ങള്‍ നടത്തുന്ന ശുഭ കേശന്റെ ആദ്യ പരീക്ഷണ വിജയം. വെള്ളായണി ലോക്കല്‍, ലിമാ ബിന്‍ എന്നിവ യോജിപ്പിച്ച് അദ്ദേഹം കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചു. രണ്ടടിയോളം നീളമുള്ള പയറിന് ഇപ്പോഴും ആവിശ്യക്കാര്‍ ഏറെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അംഗീകരങ്ങളും ശുഭകേശന് ലഭിച്ചിട്ടുണ്ട്.






