
രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷ ട്രെയിന്‍ അപകടം. ജൂണ്‍ രണ്ടിനു നടന്ന ദാരുണമായ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സായിലായിരുന്ന നവദമ്പതികള്‍ ആശുപത്രിയില്‍ വീണ്ടും ഒന്നിച്ചു. ഇരുവരും കട്ടക്കിലെ ശ്രീരാമ ചന്ദ്ര ഭഞ്ജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൗറ സ്വദേശികളായ ദമ്പദികളായ മുഹമ്മദ് റഫീഖും ദീപിക പാലിയും വിവാഹിതരായി വെറും മൂന്ന് ദിവസമേ ആയിരുന്നുള്ളു.
''മെയ് 31 നാണ് ഞങ്ങള്‍ വിവാഹിതരായത്, ജൂണ്‍ 2 നാണ് അപകടം നടന്നത്,'' ദമ്പതികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ, മുഹമ്മദ് റഫീഖിനെ ആദ്യം ശ്രീരാമ ചന്ദ്ര ഭഞ്ജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹത്തെ ട്രോമ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) പ്രവേശിപ്പിച്ചു, പിന്നീട്, ദീപിക പാലിയെ ഭര്‍ത്താവ് ചികിത്സയിലിരിക്കുന്ന അതേ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
'എന്റെ ഭര്‍ത്താവിന് എന്നെക്കാള്‍ പരിക്കുണ്ട്. അദ്ദേഹത്തോടൊപ്പം എന്നെയും കൊണ്ട് പോകാന്‍ ഞാന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തമായ സ്ഥലങ്ങളിലായിരിക്കുമെന്ന് അവര്‍ എന്നോട് പറഞ്ഞു,' ദീപിക പാലി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ റെയില്‍ അപകടങ്ങളിലൊന്നായ ഷാലിമാര്‍ -ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ്, ചെന്നൈയിലേക്ക് പോകുമ്പോള്‍, തൊട്ടടുത്ത ട്രാക്കില്‍ നിര്‍ത്തിയിരുന്ന ഗുഡ്സ് ട്രെയിനുമായി ഇടിക്കുകയായിരുന്നു. ജൂണ്‍ രണ്ടാം തിയതി വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. കോറോമാണ്ടല്‍ എക്സ്പ്രസിന്റെ ഏതാനും കോച്ചുകള്‍ ഒരേ സമയം കടന്നുപോവുകയായിരുന്ന ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന രണ്ട് കോച്ചുകള്‍ക്ക് മുകളിലൂടെ മറിഞ്ഞു. ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 288 പേരുടെ ജീവന് അപഹരിക്കുകയും 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രിപ്പിള്‍ ട്രെയിന്‍ അപകടത്തിന് 51 മണിക്കൂറിന് ശേഷം കേടുപാടുകള്‍ സംഭവിച്ച ട്രാക്കുകള്‍ പുനഃസ്ഥാപിച്ച് അഞ്ച് മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു.






