
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് സവാള. സവാള കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. സവാളയിലെ സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തിയും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിയ്ക്കുന്നു.
വിളര്‍ച്ച തടയുന്നതിന് സവാള സഹായിക്കുന്നു. സവാളയിലുള്ള ഓര്‍ഗാനിക് സള്‍ഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും സവാള സഹായിയ്ക്കുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കഴിക്കുന്ന കാര്‍ബണേറ്റഡ് ഭക്ഷണങ്ങള്‍ വേഗത്തില്‍ കത്തിച്ചു കളയാനും സവാള കഴിയ്ക്കുന്നതിലൂടെ സഹായിയ്ക്കുന്നു. സവാള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ്് സന്തുലിതമായി നിലനിര്‍ത്തുന്നതിന് സാധിക്കും. സവാള 2 മുതല്‍ 3 മിനിറ്റ് നേരം വായിലിട്ട് ചവച്ചാല്‍ പല്ലുകള്‍ക്ക് ആരോഗ്യവും, മോണയില്‍ ഉണ്ടാകാനിടയുള്ള അണുബാധളെ പ്രതിരോധിയ്ക്കുന്നതിനും സഹായിയ്ക്കും.
സവാളയില്‍ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണുബാധക്കെതിരെ പ്രവര്‍ത്തിയ്ക്കുവാനുള്ള കഴിവ് ഏറെയാണ്.
സവാളയുടെ മറ്റൊരു ഗുണമാണ് രക്തം കട്ടിയാകുന്നത് തടയാന്‍ സാധിയ്ക്കും എന്നുള്ളത്. രക്തത്തിലെ ചുവന്ന കോശങ്ങള്‍ കട്ടിയായി തീര്‍ന്നാല്‍ ഹൃദയത്തിനും, ധമനികള്‍ക്കും തകരാറുണ്ടാവും.






