
സഹോദരന്റെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ സഹോദരിയായ നടിയുടെ വിവാഹമോചന വാര്‍ത്തയും എത്തുന്നു. തെലുങ്ക് സിനിമാവേദിയില്‍ നിഹാരിക കോനിഡേലയുടെ വിവാഹമോചന വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പറക്കുന്നത്.
കഴിഞ്ഞദിവസമാണ് നിഹാരികയുടെ സഹോദരന് വരുണ്തേജ് തെലുങ്ക് നടി കൂടിയായ ലാവണ്യ ത്രിപാഠിയെ വിവാഹം കഴിച്ചത്. ചൈതന്യ ജോനാലഗ്ഗാഡയുമായുള്ള വിവാഹബന്ധം നിഹാരിക വേര്‍പെടുത്തിയെന്നാണ് ആരാധകരുടെ സംശയം. 2020 ലായിരുന്നു ഇരുവരുടേയും വിവാഹം.
എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ അല്ല ഇപ്പോള്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും ഇനി ഒരുമിച്ച് മുമ്പോട്ട് നീങ്ങാനാകില്ല എന്നാണ് നിഹാരികയുടെ ഏറ്റവും പുതിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന സഹോദരന് വരുണ്‍ തേജിന്റെ വിവാഹചടങ്ങിനും നിഹാരിക തനിച്ചായിരുന്നു എത്തിയത്. അപ്പോള്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹം പരന്നിരുന്നു. ലാവണ്യാ ത്രിപാഠിയെ തങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് നിഹാരികയുടെ പോസ്റ്റ്.
വരുണിന്റെ വീട്ടില്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രാംചരണ്‍, അല്ലുഅര്ജുന്, ചിരഞ്ജീവി എന്നിവരെല്ലാം ചടങ്ങിനുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും അടുത്ത ബന്ധുവായിട്ടും അളിയന്റെ വിവാഹത്തിന് ചൈതന്യ മാത്രം ഇല്ലായിരുന്നു.






