
ചുട്ടു പൊള്ളുന്ന വെയിലത്ത് പരേഡ് നടത്തുന്നവരുടെ കാര്യം പലപ്പോഴും കഷ്ടമാണ്. ഇപ്പോഴിതാ ലണ്ടനിലെ പരേഡ് റിഹേഴ്സലിനിടെ മൂന്ന് ബ്രിട്ടീഷ് രാജകീയ ഗാര്‍ഡുകള്‍ ചൂട് സഹിയ്ക്കാന്‍ പറ്റാതെ തളര്‍ന്ന് വീഴുന്ന വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്.
ഈ ചൂടിലും ഇത്തരം സംഭവങ്ങള്‍ തുടരേണ്ടതുണ്ടോയെന്നായിരുന്നു ഉയര്‍ന്ന ചോദ്യം വീഡിയോ കണ്ട പലരിലും ഉണ്ടായി. രാജകീയ ഗാര്‍ഡുകള്‍ ചൂട് സഹിക്കാനാകാതെ തളര്‍ന്ന് വീണത് വലിയ കോളിളക്കമാണ് ബ്രിട്ടനില്‍ സൃഷ്ടിച്ചത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഹീത്രൂവില്‍ താപനില 30.5 ഡിഗ്രിയില്‍ എത്തിയതോടെ യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനമായി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
ഇത്തവണ ബ്രിട്ടനില്‍ കടുത്ത ചൂടുള്ള വേനലുണ്ടാകാനുള്ള സാധ്യത 45 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് യുകെ മാധ്യമ റിപ്പോര്‍ട്ടുകള്‍.
വീഡിയോ കണ്ട ഇന്ത്യക്കാര്‍ പലരും 'ഇന്ത്യയെ കോളനിവത്കരിക്കാന്‍' യുകെയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് തമാശയായി ചോദിച്ചു. അവര്‍ ശൈത്യകാലത്ത് ഇന്ത്യ കീഴടക്കി വേനല്‍ക്കാലത്ത് തിരികെ പോയേക്കാം.'' എന്നായിരുന്നു ഒരാള്‍ ഇട്ട കമന്റ്. '30 സി അവര്‍ എങ്ങനെ ഇന്ത്യയെ കീഴടക്കി?' എന്ന് കോളമിസ്റ്റ് മനു ജോസഫ് ട്വിറ്ററില്‍ കുറിച്ചു. 'ഞങ്ങളുടെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ സ്കൂള്‍ ചടങ്ങുകളില്‍ വളരെ ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു' മറ്റ് ചിലര്‍ പ്രതികരിച്ചു. ''
Temperatures have passed 30C in London today, overwhelming some soldiers who took part in a military parade alongside Prince Williamhttps://t.co/McrUFliY2F pic.twitter.com/KAYXloNTvV
— ITV News (@itvnews) June 10, 2023






