ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം അതിശക്തമായി തുടരുകയാണ്. മനുഷ്യന് ഏറെ കുറെ ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുമെങ്കിലും മൃഗങ്ങളുടെ അവസ്ഥയാകട്ടെ തികച്ചും പരിതാപകരമാണ്. മരുഭൂമി പ്രദേശങ്ങളിലുള്ള ജീവജാലങ്ങളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. മരുഭൂമിയില്‍ ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് ഇപ്പോള്‍ സാരാമായി ബാധിച്ചിരിക്കുന്നത് ഒട്ടകങ്ങളെയാണ്. സ്വന്തം ശരീരത്തില്‍ തന്നെ കൂടുതല്‍ വെള്ളം ശേഖരിച്ച് അത് പിന്നീട് ഉപയോഗിക്കാന്‍ കഴിവുള്ള മൃഗങ്ങളാണ് ഒട്ടകങ്ങള്‍. എന്നാല്‍ ഈ മൃഗങ്ങള്‍ പോലും ഇപ്പോഴത്തെ ചൂടിനോട് പൊരുത്തപ്പെടാനാകാതെ തളര്‍ന്നു വീഴുകയാണ്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
വെള്ളം കിട്ടാതെ വീണുപോയ ഒരു ഒട്ടകത്തോട് ഒരു മനുഷ്യന് കാണിക്കുന്ന ദയയാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളം കിട്ടാതെ മരണത്തോട് മല്ലടിച്ച് കിടക്കുകയാണ് ഒട്ടകം. എന്നാല്‍ ഈ സമയം ദയാലുവായ ഡ്രൈവര്‍ വെള്ളം നല്‍കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ഉഷ്ണതരംഗങ്ങള്‍ നാം അനുഭവിക്കുകയാണ്. നിങ്ങളുടെ ഏതാനും തുള്ളി വെള്ളം മൃഗങ്ങളുടെ ജീവന് രക്ഷിക്കും. ഞങ്ങളുടെ സഹയാത്രികരോട് കരുണ കാണിക്കുക.' വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. ചൂട് കാലത്ത് മനുഷ്യരോടൊപ്പം മൃഗങ്ങളെയും പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയാണ്.
വീഡിയോയുടെ തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഒരു മരുഭൂമിയിലൂടെ പോകുന്ന റോഡരികില്‍ ഒരു ഒട്ടകം കിടക്കുന്നതാണ് കാണുന്നത്. തുടര്‍ന്ന് ഒരു കുപ്പി വെള്ളം നീട്ടിപ്പിടിക്കുമ്പോള്‍ ഒട്ടകം പതുക്കെ തലയുയര്‍ത്തി വെള്ളം കുടിക്കുന്നു. കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ച ഒട്ടകം റോഡരികില്‍ തളര്‍ന്ന് വീണതായിരുന്നു. അല്പം വെള്ളം ലഭിച്ചപ്പോള്‍ അത് ജീവതത്തിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനിടെ ഒട്ടകത്തില്‍ നിന്നും ഏറെ ദൂരെയായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്ക് വീഡിയോയില്‍ കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ നിരവധിപേരുടെ ശ്രദ്ധനേടാന്‍ വീഡിയോയ്ക്ക് കഴിഞ്ഞു. ഭൂരിഭാഗം ആളുകളും ട്രക്ക് ഡ്രൈവറുടെ നല്ല മനസ്സിനെ അഭിനന്ദിച്ചു. ഇനിയും മൃഗങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ ഉണ്ടാകരുതെ എന്നാണ് പലരും പ്രാര്‍ത്ഥിക്കുന്നത്.

Comments