
ഹൈദരബാദ് : ആന്ധ്രയിലെ അങ്കെപ്പളെളയ്ക്കടുത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൽക്കരി കയറ്റിയ ഗുഡ്സ് ട്രെയിൻ പുലർച്ചെ 3.35 ഓടെയാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. പാളം തെറ്റിയത് വിശാഖപട്ടിലെ ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചു. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ആറ് തീവണ്ടികള്‍ റദ്ദാക്കി.
ആന്ധ്രയില്‍ത്തന്നെ സര്‍വീസ് നടത്തുന്ന ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു തീവണ്ടിയുടെ സമയം മാറ്റി ക്രമീകരിച്ചുവെന്നും ദക്ഷിണ റെയില്‍ വേ അറിയിച്ചു. വ്യാഴാഴ്ച പുറപ്പെടേണ്ട 12806 ലിംഗംപള്ളി-വിശാഖപട്ടണം, 17239 ഗുണ്ടൂർ-വിശാഖപട്ടണം , റദ്ദാക്കിയിട്ടുണ്ട്.
ജാർഖണ്ഡിലെ ബൊക്കാറോയിൽ ചൊവ്വാഴ്ച ദില്ലി-ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്താൽഡിഹ്റെയിൽവേ ക്രോസിനു സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാൽ, ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.






