
ജയ്പുര്‍: റെസ്റ്റൊറന്റിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തു. ജയ്പുര്‍- അജ്മീര്‍ െഹെവേയിലെ റെസ്േറ്റാറന്റില് ഞായറാഴ്ച രാത്രി െവെകിയായിരുന്നു സംഘര്‍ഷം. ആളുകള്‍ തമ്മിലടിക്കുന്നതും കല്ലെറിയുന്നതും സി.സിടിവി ദൃശ്യങ്ങളില്‍ കാണാം.
ഐ.എ.എസ്. ഉദ്യോഗസ്ഥനും അജ്മീര്‍ ഡെവലപ്മെന്റ് അതോറിറ്റി കമ്മിഷണറുമായ ഗിരിധര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഗംഗാപൂര്‍ സിറ്റി പോലീസ്) ആയി നിയോഗിക്കപ്പെട്ട ഐ.പി.എസ്. ഓഫീസര്‍ സുശീല്‍ കുമാര്‍ ബിഷ്നോയ് എന്നിവരാണ് സസ്പെന്‍ഷനിലായ പ്രമുഖര്‍. ഇവര്‍ക്കു പുറമേ, ഒരു കോണ്‍സ്റ്റബിളും മറ്റ് രണ്ട് സര്‍ക്കാര്‍ ജീവനക്കാരുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പുതിയ നിയമനം ആഘോഷിക്കുന്നതിനായി യാത്രയയപ്പ് പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ഉദ്യോഗസ്ഥര്‍. ശുചിമുറി ഉപയോഗിക്കേണ്ട ഘട്ടം വന്നപ്പോള്‍ വാഹനം അവര്‍ റസ്േറ്റാറന്റിന് പുറത്ത് നിര്‍ത്തി. വാതില്‍ തുറന്നുകൊടുക്കാന്‍ റസ്േറ്റാറന്റ് ജീവനക്കാരോട് ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി.
ഇതിനിടെ ബനിയന് ധരിച്ച് ചുറ്റും കറങ്ങിനടന്ന റെസ്േറ്റാറന്റ് ജീവനക്കാരനെ ഐ.പി.എസ് ഉദ്യോഗസ്ഥന് തല്ലിച്ചതച്ചതാണ് സംഘര്‍ഷത്തിനു വഴിമാറിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. റസ്റ്റോറന്റ് ജീവനക്കാര്‍ തിരിച്ചടിച്ചതോടെ ഐ.പി.എസ് ഉദ്യോഗസ്ഥന് സ്ഥലം വിട്ടു.
തുടര്‍ന്ന് ഉദ്യോഗസ്ഥന് ഏതാനും പോലീസുകാരുമായി മടങ്ങിയെത്തി ജീവനക്കാരെ മര്‍ദിച്ചതായി റസ്േറ്റാറന്റ് ഉടമ പോലീസില്‍ പരാതി നല്കി. പരാതിയില്‍ അജ്ഞാതരായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. വിഷയം വിജിലന്‍സ് അന്വേഷിക്കുകയാണെന്ന് രാജസ്ഥാന് പോലീസ് മേധാവി ഉമേഷ് മിശ്ര പറഞ്ഞു. ആരോപണങ്ങള്‍ ഐ.പി.എസ് ഓഫീസര്‍ ബിഷ്ണോയ് തള്ളി.






