
ആംസ്റ്റര്‍ഡാം : നെതര്‍ലാന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. സെമി ഫൈനലില്‍ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്കോവിച്ചും ലൂക്കാ മോഡിച്ചും നേടിയ രണ്ട് ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ നേടി ഒപ്പത്തിനൊപ്പാമായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് നെതര്‍ലാന്‍ഡ്സിന്റെ തോല്‍വി. 34 -ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതയില്‍ പെനാല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
72 ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ച്ലും . കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ് ലാങ് നെതര്‍ലാന്‍ഡ്സിനെ നാടകീയ സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.
116-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ജയം ഉറപ്പിച്ച നാലാം ഗോളും നേടി. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി, സ്പെയിനിനെ നേരിടും.



