ദാഹിച്ചു കഴിഞ്ഞാല്‍ മനുഷ്യനെ പോലെ തന്നെ വളരെയധികം ബുദ്ധിമുട്ടുകള്‍ മറ്റ് ജീവജാലങ്ങളും നേരിടാറുണ്ട്. ചൂട് കാലത്താണ് ഇത്തരം പ്രതിസന്ധികള്‍ ഏറ്റവും കാര്യമായ രീതിയില്‍ ഇവയെ ബാധിക്കുന്നത്. എന്നാല്‍ നാം അതൊന്നും അത്ര കാര്യമാക്കാറില്ല. എന്നാല്‍ നമ്മളെ പോലെ തന്നെ അവയെയും ഇടയ്ക്കൊക്കെ കരുതണമെന്ന് സൂചിപ്പിക്കുകയാണ് ഇവിടെ ഒരു മനുഷ്യന്. ദാഹിച്ചു വലഞ്ഞ അണ്ണാന് കുഞ്ഞിന് തന്റെ പക്കല്‍ ഇരുന്ന വെള്ളം കുടിക്കാന്‍ നല്‍കുകയാണ് ഈ മനുഷ്യന്.
സുശാന്ത നന്ദ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊരിവെയിലത്ത് കുപ്പിവെള്ളവുമായി നടക്കുന്നതിലനിടയിലാണ് ഒരാള്‍ കുറച്ചകലെ ചെറിയ മരം കണ്ടത്. അവിടെ മരക്കൊമ്പില്‍ ക്ഷീണിച്ചിരിക്കുന്ന ഒരു അണ്ണാന് കുഞ്ഞിനെയും കണ്ടു. ഉടന്‍ തന്നെ അതിന്റെ അടുത്തേക്ക് കുപ്പിവെള്ളവുമായി ചെന്നതും അണ്ണാന് ചാടിവന്ന് വെള്ളം കുടിക്കാന്‍ തുടങ്ങി.
അല്പ നേരം വെള്ളം കൊടുത്ത ശേഷം കുപ്പി മാറ്റി പിടിച്ചെങ്കിലും വീണ്ടും വേണമെന്ന സൂചന അണ്ണാന് കാണിച്ചു തുടങ്ങി. തുടര്‍ന്ന് അണ്ണാന് ദാഹം മാറുന്നതുവരെ അയാള്‍ വെള്ളം നല്‍കുകയാണ്. നിമിഷ നേരങ്ങള്‍ക്കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ഒരു ചെറുതുള്ളിയില് അണ്ണാന്റെ വിശ്വാസം പിടിച്ചുപറ്റിയെന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സുശാന്ത നന്ദ സൂചിപ്പിക്കുന്നത്.

Comments