മനുഷ്യരെ ആക്രമണത്തിനിരയാക്കി കൊലപ്പെടുത്ത വന്യ ജീവികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വൈറലാകാറുണ്ട്. എന്നാല്‍ എല്ലാ മൃഗങ്ങളും ഇത്തരത്തില്‍ അക്രമകാരികളല്ല. മനുഷ്യരോട് വളരെ സൗഹൃദത്തോടെ അടിപിടിക്കുകയും ആക്രമിക്കാന്‍ എത്തുകയും ചെയ്യുന്ന ഒട്ടനവധി ജീവജാലങ്ങള്‍ ഉണ്ട്. ഇതിനുദാഹരണമാണ് മൃഗശാല സന്ദര്‍ശിക്കാന്‍ എത്തിയ ആളുമായി ഒരു കങ്കാരു നടത്തുന്ന മല്‍പ്പിടുത്തം.
ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു അമേരിക്കന്‍ സഞ്ചാരിയുമായിട്ടാണ് കങ്കാരുവിന്റെ ഗുസ്തി. വീഡിയോയില്‍ കങ്കാരുവുമായി അടികൂടുന്നയാളുടെ മകള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കങ്കാരു ഒരു സ്ത്രീയുടെ പുറകെ നടക്കുന്നത് ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഈ സമയം വീഡിയോയില്‍ ഉള്ളയാള്‍ കങ്കാരുവിന്റെ ശ്രദ്ധതിരിക്കാനായി ശ്രമം നടത്തുന്നു. അയാള്‍ കങ്കാരുവിന്റെ ദേഹം ചൊറിഞ്ഞ് കൊടുത്തും മറ്റും അതിന്റെ ശ്രദ്ധി തിരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, കങ്കാരു പെട്ടെന്ന് അദ്ദേഹത്തിന് നേരെ തിരിയുന്നു. ആദ്യം മുന്കാല് കൊണ്ട് പ്രതിരോധിക്കുന്ന കങ്കാരു ഒരു സമയത്ത് വാലില്‍ കുത്തി നിന്ന് പിന്കാല് കൊണ്ട് അദ്ദേഹത്തെ തൊഴിക്കുക വരെ ചെയ്യുന്നു. ഈ സമയമത്രയും കങ്കാരുവിനെ അകറ്റാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. ആദ്യം കൈ കൊണ്ടും ഇടയ്ക്ക് കാലുകൊണ്ടും അയാള്‍ കങ്കാരുവിനെ അകറ്റാന്‍ ശ്രമിക്കുന്നു. ഈ സമയമത്രയും അയാളോട് മല്ലിടുന്ന കങ്കാരുവിന്റെ കഴുത്തിന് പിടിച്ച് തള്ളാനും അയാള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ ശ്രദ്ധേയമാണ്.
@WORD MONITOR എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചത്. 'മൃഗശാല ആക്രമണം.: പെര്‍ത്ത് മൃഗശാല സന്ദര്‍ശിച്ച അമേരിക്കന്‍ ടൂറിസ്റ്റ് സ്ത്രീയുടെ ഹൃദയം കവരാനായി പോരാടുന്ന കങ്കാരുവിന്റെ ആക്രമണത്തിന് പിന്നാലെ സ്വയം പ്രതിരോധത്തിന് നിര്‍ബന്ധിതനായി' എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ പെര്‍ത്ത് മൃഗശാല വീഡിയോ പങ്കുവച്ചപ്പോള്‍ ആ മകള്‍ ഇങ്ങനെ എഴുതി 'കങ്കാരു, ആ സ്ത്രീയോടൊപ്പം സന്തോഷിക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന് അച്ഛന് ഉറപ്പുവരുത്താന്‍ ശ്രമിക്കുകയാണ്'. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. കങ്കാരുക്കള്‍ ചില സമയങ്ങളില്‍ ഇത്തരത്തില്‍ പെരുമാറാറുണ്ടെന്നും എന്നാല്‍, അത് വെറും കളിയാണെന്നും അത് വളരെ സാധാരണമായ സംഗതിയാണെന്നുമായിരുന്നു പെര്‍ത്ത് മൃഗശാലാ അധികൃതര്‍ പ്രതികരിച്ചത്.

Comments