മൃഗങ്ങള്‍ക്കെതിരെയും പക്ഷികള്ക്കെതിരെയുമുള്ള മനുഷ്യന്റെ അക്രമം വര്‍ധിക്കുന്ന കാലമാണിത്. ദിവസും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഇവിടെ ഒരു നീലപൊന്മാനിനെ വിനോദത്തിനായി പിടിച്ചശേഷം അതിനെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കേന്ദ്രാപരയിലെ പട്ടപാരിയ എന്ന ഗ്രാമത്തില്‍ നിന്നുമുള്ള നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുരു ദലൈ എന്ന വ്യക്തിയാണ് പൊന്മാനിനെ ഉപദ്രവിക്കുകയും വിഡിയോ പുറത്തുവിടുകയും ചെയ്തത്. പൊന്മാന്റെ തലയും കൊക്കും ചേരുന്ന ഭാഗത്ത് അമര്‍ത്തിപ്പിടിച്ച് അതിനെ തൂക്കി എടുത്തിരിക്കുന്നത് വിഡിയോയില്‍ കാണാം. ശ്വസിക്കാനോ രക്ഷപ്പെടാനോ ആകാതെ പൊന്മാന് ചിറകുകളടിച്ച് പിടയുകയാണ്. എന്നാല്‍ ഇതുകണ്ട് പൊന്മാനെ പിടിച്ചുനില്‍ക്കുന്ന വ്യക്തിയും വിഡിയോ പകര്‍ത്തുന്നയാളും പൊട്ടിച്ചിരിക്കുകയാണ്. പൊന്മാന് അനങ്ങാതെ കിടക്കുമ്പോള്‍ അതിന്റെ ചിറകുകളിലും രോമങ്ങളിലും പിടിച്ചു വലിച്ചും അതിനെ തല്ലിയും ആനന്ദിക്കുകയാണ് ഇവര്‍. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊന്മാനെ പീഡിപ്പിച്ച വ്യക്തികളെ അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസറായ സുശാന്ത നന്ദ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചതോടെ ഇത് കൂടുതല്‍ ആളുകളിലേക്കെത്തി. ഇത്തരം ക്രൂരതകളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. നിരവധി ആളുകളാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Comments